മലയോര മേഖലയില്‍ തെങ്ങോലപ്പുഴു ശല്യം വ്യാപിക്കുന്നു
കുറ്റ്യാടി: മലയോര മേഖലയിലെ നാളികേര കര്‍ഷകര്‍ക്ക് തിരിച്ചടിയായി തെങ്ങോലപ്പുഴു ശല്യം വ്യാപകമാവുന്നു. കരിങ്ങാട്, വളയംകോട്, പൂതംപാറ, ചൂരണി തുടങ്ങിയ സ്ഥലങ്ങളിലാണ് തെങ്ങോലപ്പുഴു ശല്യം വ്യാപകമാവുന്നത്. തെങ്ങുകളെ ഇത്തരം രോഗം ബാധിക്കുന്നത് നാളികേര കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൂമ്പുചീയ്യലും മണ്ഡരിയും ബാധിച്ച് നൂറുകണക്കിന് തെങ്ങുകള്‍ വെട്ടിമാറ്റിയ കരിങ്ങാട് മേഖലയിലാണ് തെങ്ങോലപ്പുഴു ശല്യവും വ്യാപിക്കുന്നത്. ഇതു കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമാണ്. രോഗം ബാധിച്ച തെങ്ങുകളുടെ ഓല ഉണങ്ങി നശിക്കുന്നതും ഉല്പാദനം കുറഞ്ഞു ക്രമേണ തെങ്ങ് പൂര്‍ണമായും നശിക്കുകയാണ്. ഉല്പാദന കുറവു കാരണം നാളികേര കര്‍ഷകര്‍ ദുരിതമനുഭവിക്കുമ്പോഴാണ് ഇത്തരം രോഗങ്ങളും പടരുന്നത്. രോഗബാധിതമായ തെങ്ങുകള്‍ സംരക്ഷിക്കാന്‍ കൃഷി വകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടാവുന്നില്ലെന്നും കര്‍ഷകര്‍ക്ക് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."