ഇന്ഡക്സ് ബഹ്‌റൈൻ പുസ്തക ശേഖരണവും വിതരണവും ഈ വർഷവും
കഴിഞ്ഞ കുറെ വർഷങ്ങളായി ബഹ്‌റൈനിൽ വളരെ വിജയകരമായി നടത്തിവന്നിരുന്ന ഉപയോഗിച്ച പാഠപുസ്തക ശേഖരണവും വിതരണവും ഈ വർഷവും ആധുനിക സൗകര്യങ്ങൾ ഉപകാരപ്പെടുത്തി നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ വർഷങ്ങളിലെല്ലാം ബഹ്‌റൈൻ കേരളീയ സമാജവുമായി ചേർന്നുകൊണ്ടാണ് ശേഖരണവും വിതരണവും നടത്തിയിരുന്നത്. ബഹ്‌റൈനിലെ മുഴുവൻ സാമൂഹ്യ സാംസ്കാരിക മത രാഷ്ട്രീയ സംഘടനകളും വളരെ കൃത്യമായി സഹകരിച്ചു പോന്നിട്ടുണ്ടായിരുന്നു. വിവിധ സംഘടനാ ആസ്ഥാനങ്ങളിൽ വെക്കുവാറുള്ള കളക്ഷൻ ബോസ്‌കുകളിൽ നിന്നും ലഭിക്കുന്ന പുസ്തകങ്ങൾ ബി കെ എസിൽ ശേഖരിച്ചു വെക്കുകയും സ്‌കൂൾ തുറക്കുന്നതിനു മുൻപുള്ള ഒരു ദിവസം രക്ഷിതാക്കളും കുട്ടികൾക്കും കൂട്ടമായി വന്ന് സമാജം ഹാളിൽ നിന്നും ആവശ്യാനുസരണം പുസ്തകങ്ങൾ ശേഖരിക്കുയായിരുന്നു പതിവ് രീതികൾ.
ടെക്സ്റ്റ് പുസ്തകങ്ങൾക്കൊപ്പം ആവശ്യമായ സ്റ്റേഷനറി സാധനങ്ങളും നോട്ട് പുസ്തകങ്ങളും സൗജന്യമായി നൽകി വരാറുണ്ട്. ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിൽ പുസ്തകങ്ങൾ ശേഖരിക്കുവാനും അവ കൂട്ടമായി വിതരണം ചെയ്യുവാനും കഴിയാത്ത അവസ്ഥയുണ്ട് . എങ്കിലും പുസ്തകങ്ങൾ വിതരണം ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്കും പുസ്തകങ്ങൾ ആവശ്യമുള്ളവർക്കും ആയി ഇന്ഡക്സ് ബഹ്‌റൈൻ ആരംഭിച്ചിട്ടുള്ള വെബ്‌സൈറ്റിൽ സന്ദർശിക്കുകയോ അതിൽ കൊടുത്തിട്ടുള്ള ലിങ്കിലൂടെ പേരുകൾ രജിസ്റ്റർ ചെയ്യുകയോ ചെയ്യാവുന്നതാണ്.
പരസ്പരം പുസ്തകങ്ങൾ കൈമാറുവാനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. എല്ലാ ഏരിയകളിലുമുള്ള ഇന്ഡക്സ് ഭാരവാഹികൾ പുസ്തകങ്ങൾ ശേഖരിക്കുകയും ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയും ചെയ്യുന്നതുമാണെന്നും പത്രക്കുറിപ്പിലൂടെ അറിയിച്ചു
സ്‌കൂൾ അദ്ധ്യയന വർഷം ആരംഭിക്കുന്ന സമയങ്ങളിൽ പൊതുവെ രക്ഷിതാക്കൾക്ക് സാമ്പത്തികമായി വളരെ പ്രയാസങ്ങൾ ഉണ്ടാവാറുള്ള സമയങ്ങളാണ്. അത്തരം സാഹചര്യങ്ങളിൽ ഒരു കൈത്താങ്ങാവാം എന്ന ലക്ഷ്യമാണ് പ്രധാനമായും ഇന്ഡക്സ് മുന്നോട്ടു വെച്ചത്. കൂട്ടത്തിൽ ഉപയോഗിച്ച പാഠപുസ്തകങ്ങൾ വീണ്ടും ഉപയോഗിക്കുന്നതിലൂടെ മരങ്ങളെയും പ്രകൃതിയെയും സംരക്ഷിക്കുക എന്ന വലിയൊരു സന്ദേശം കൂടി കുട്ടികളിൽ വളർത്തികൊണ്ടുവരിക എന്ന ലക്‌ഷ്യം കൂടിയുണ്ട് ഈ പ്രവർത്തനങ്ങൾക്ക്. മരങ്ങളിൽ നിന്നാണ് പുസ്തകങ്ങൾ ഉണ്ടാക്കുവാനുള്ള പേപ്പറുകൾ ഉണ്ടാക്കുന്നതെന്നും മരങ്ങൾ ഇല്ലാതാവുന്നത് ജല സ്രോതസ്സുകളെയും നമ്മുടെ ഭൂമിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുകയും ചെയ്യുന്നു എന്ന യാഥാർഥ്യം കുട്ടികളിൽ ജനിപ്പിക്കുവാൻ കഴിയുന്നു എന്നത് വലിയ കാര്യമാണ്. ഉപയോഗിച്ച പാഠപുസ്തകങ്ങൾ വീണ്ടും ഉപയോഗിക്കുന്നതിലൂടെ രക്ഷിതാക്കൾക്ക് സഹായകരമാവും എന്നതിനോനോടൊപ്പം പ്രകൃതിക്കും തണലേകും എന്ന "ഇന്ഡക്സ് ബഹ്‌റൈൻ" മുന്നോട്ട് വെച്ച ആശയം വലിയ ഉത്സാഹത്തോടെയാണ് ബഹ്‌റൈനിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുസമൂഹവും നെഞ്ചേറ്റിയത് . മുന്വര്ഷങ്ങളിലെന്ന പോലെ തന്നെ പുസ്തകങ്ങൾ സംഭാവന നൽകുവാനും ആവശ്യമായുള്ളവരുമായി നിരവധി രക്ഷിതാക്കളാണ് ഇതൊനൊടകം തന്നെ ഞങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഇപ്പോഴത്തെ സാഹചര്യങ്ങൾ കാര്യങ്ങൾ കുറെ കൂടി സങ്കീർണ്ണമാക്കിയിരിക്കുകയാണ്. പല രക്ഷിതാക്കളുടെയും അവസ്ഥകൾ വിവരണാതീതമാണ്. അത്തരം സാഹചര്യങ്ങളിൽ പുസ്തകശേഖരണം നിർബന്ധമായും നടത്തേണ്ടതുണ്ട് എന്ന ബോധ്യമാണ് ഇത്തരത്തിൽ ഒരു പ്രവർത്തനവുമായി മുന്നോട്ടു വന്നിരിക്കുന്നതെന്ന് ഇന്ഡക്സ് ബഹ്‌റൈൻ പ്രതിനിധി റഫീക്ക് അബ്‌ദുല്ല പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ യൂണിമോഫുകളും നൽകി വന്നിരുന്നു. ഈ വർഷവും സ്‌കൂൾ ആരംഭിക്കുന്ന സമയത്ത് ആവശ്യമുള്ള കുട്ടികൾക്ക് യൂണിഫോമുകൾ നൽകുവാനുള്ള സൗകര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഇന്ഡക്സ് ഭാരവാഹികൾ പറഞ്ഞു.
https://docs.google.com/forms/d/e/1FAIpQLSeZ53entMZBOOWzNWm1-4Zc9QTe81sKnrKh-jGcBYLQDv8_xg/viewform?vc=0&c=0&w=1 എന്ന ലിങ്ക് വഴിയോ [email protected] എന്ന ഇ മെയിൽ വഴിയോ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ് കൂടുതൽ വ്യക്തതക്കായി ഇന്ഡക്സ് ഭാരവാഹികളായ സാനി പോൾ (39855197) റഫീക്ക് അബ്ദുള്ള (38384504) അജി ഭാസി (33170089) അനീഷ് വർഗ്ഗീസ് (39899300) ബാലകൃഷ്ണ പ്രസാദ് (36163772 )ലത്തീഫ് ആയഞ്ചേരി (39605806) നവീൻ നമ്പ്യാർ (39257781) എന്നിവരുമായി ബന്ധപ്പെടാവുന്നതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."