HOME
DETAILS
MAL
രണ്ട് ലക്ഷത്തോളം വയോജനങ്ങള്‍ വീടുകളില്‍ തനിച്ച്; ഭക്ഷണവും മരുന്നും ഉറപ്പാക്കാന്‍ നടപടി
backup
April 05 2020 | 04:04 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സന്നദ്ധ സംഘടനകളുടെ കീഴില്‍ 604 വൃദ്ധസദനങ്ങളിലും സര്‍ക്കാരിന്റെ കീഴില്‍ 16 വൃദ്ധസദനങ്ങളിലും ഉള്‍പ്പെടെ താമസിക്കുന്ന 22,000ത്തോളം വയോജനങ്ങള്‍ക്കായി ഭക്ഷണവും മരുന്നും ഉറപ്പാക്കാന്‍ നടപടിയുമായി സര്‍ക്കാര്‍.
അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ അങ്കണവാടി ജീവനക്കാര്‍ ഫോണ്‍ മുഖാന്തരം വയോജനങ്ങളെ ബന്ധപ്പെടും. ഇവര്‍ക്ക് മരുന്നുകള്‍, ഭക്ഷണം, മറ്റ് എന്തെങ്കിലും ആവശ്യങ്ങളുണ്ടോ എന്ന് അന്വേഷിച്ച് എത്തിക്കും. ഇതുകൂടാതെ എല്ലാ ജില്ലകളിലും വീട്ടിലെ നിരീക്ഷണത്തിലുള്ളവരെയും ഒറ്റയ്ക്ക് താമസിക്കുന്നവരെയും ഭക്ഷണം കിട്ടാത്തവരെയും മരുന്നു കിട്ടാത്തവരെയും കണ്ടെത്തി ഇടപെടലുകള്‍ നടത്തുന്നതിനായി സീനിയര്‍ സിറ്റിസണ്‍ സെല്‍ ആരംഭിച്ചു.
ജില്ലാ സാമൂഹ്യനീതി ഓഫിസര്‍മാര്‍, പ്രൊബേഷന്‍ ഓഫിസര്‍മാര്‍, ടെക്നിക്കല്‍ അസിസ്റ്റന്‍സ്, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസര്‍ എന്നിവരാണ് സെല്ലിന് നേതൃത്വം നല്‍കുന്നത്. ഇവരെ സഹായിക്കാനായി രണ്ട് വകുപ്പുകളിലെയും ജീവനക്കാരും ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."