HOME
DETAILS
MAL
കൊവിഡ് പ്രതിരോധത്തിന് കൂട്ടായ പ്രയത്നം തുടരുമെന്ന് നിയമസഭാംഗങ്ങള്‍
backup
April 05 2020 | 04:04 AM
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് കൂട്ടായ പ്രയത്നം തുടരുമെന്ന് നിയമസഭാംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
വിവിധ ജില്ലകളില്‍ നിന്നുള്ള എം.എല്‍.എമാരുമായും നിയമസഭയിലെ കക്ഷിനേതാക്കളുമായും ഇന്നലെ മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ഇതിലാണ് കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ പ്രയത്നം തുടരുമെന്ന് അംഗങ്ങള്‍ അറിയിച്ചത്. കോണ്‍ഫറന്‍സില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രിമാര്‍, ചീഫ് വിപ്പ് കെ. രാജന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ പങ്കെടുത്തു. മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യമന്ത്രി കെ.കെ ശൈലജ, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് എന്നിവരും ഉണ്ടായിരുന്നു.ഭിന്നശേഷിക്കാരുടെയും പട്ടികവര്ഗകാരുടെയും കാര്യത്തില്‍ ശ്രദ്ധവേണം. കമ്മ്യൂണിറ്റി കിച്ചന്റെ കാര്യത്തില്‍ അനാവശ്യ ഇടപെടല്‍ അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."