ആനക്കലിയില്‍ ജീവന്‍ പൊലിയുന്നു: നീലഗിരിയില്‍ ആറ് മാസത്തിനിടെ ആറ് പേര്‍ വയനാട്ടില്‍ ഒരു വര്‍ഷത്തിനിടെ നാല് പേര്‍
ആനക്കലിയില്‍ ജീവന്‍ പൊലിയുന്നു
നീലഗിരിയില്‍ ആറ് മാസത്തിനിടെ ആറ് പേര്‍
വയനാട്ടില്‍ ഒരു വര്‍ഷത്തിനിടെ നാല് പേര്‍
കല്‍പ്പറ്റ: വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ നിത്യസംഭവമായി മാറിയ വയനാട്ടിലും സമീപ പ്രദേശമായ തമിഴ്‌നാട്ടിലെ നീലഗിരിയിലും ആനക്കലിയില്‍ പൊലിയുന്ന ജീവനുകള്‍ അധികരിക്കുന്നു.
വയനാടിനെ അപേക്ഷിച്ച് നീലഗിരിയിലാണ് ആനക്കലിയുടെ കൂടുതല്‍ ഇരകളുള്ളത്. വയനാട്ടില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആനകളുടെ ആക്രമണത്തില്‍ പൊലിഞ്ഞത് നാല് ജീവനുകളാണെങ്കില്‍ നീലഗിരിയില്‍ കഴിഞ്ഞ ആറു മാസത്തില്‍ മാത്രം നഷ്ടപ്പെട്ടത് ആറ് മനുഷ്യ ജീവനുകളാണ്. ആറ് വര്‍ഷത്തിനിടെ 46 പേര്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മാത്രം ഇവിടെ കൊല്ലപ്പെട്ടു.
60 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 2016ലാണ് ഏറ്റവു കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത്. 13 പേരാണ് ആ വര്‍ഷം കാട്ടാനക്കലിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ വര്‍ഷത്തെ ആദ്യത്തെ മരണം.
കാട്ടാന ആക്രമണങ്ങള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ടെന്നാണ് ഈ മരണസംഖ്യ സൂചിപ്പിക്കുന്നത്. കടുവ, കരടി, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പുറമെയാണിത്. ആനകള്‍ നൂറുക്കണക്കിന് വീടുകളും തകര്‍ക്കുകയും കൃഷിനാശം വരുത്തുകയും ചെയ്തു. എന്നിട്ടും കാട്ടാന ശല്യത്തിന് തടയിടാന്‍ ആവശ്യമായ നടപടികള്‍ വനവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. കൊല്ലപ്പെടുന്നരുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം പോലും നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
ഒരു വര്‍ഷത്തിനിടെ അഞ്ച് പേരെയാണ് വയനാട്ടില്‍ കാട്ടാന ചവിട്ടിക്കൊന്നത്. കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരിക്കടുത്ത് പൊന്‍കുഴിയില്‍ കൊല്ലപ്പെട്ട 10 വയസുകാരനാണ് ഏറ്റവും ഒടുവിലത്തെ ഇര.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മൂന്നിന്് ബാവലി തോണിക്കടവിലെ മാതനെ മണ്ണുണ്ടി കോളനിക്ക് സമീപത്താണ് കാട്ടാന കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."