രാമന്തളി മാലിന്യ പ്രശ്നം നിരാഹാരമിരുന്നയാളെ അറസ്റ്റു ചെയ്തു നീക്കി
പയ്യന്നൂര്‍: രാമന്തളിയിലെ നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യ സംരക്ഷണ സമിതി അക്കാദമി ഗെയിറ്റിനു മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം 33 ദിവസം പിന്നിട്ടു. സമരപന്തലില്‍ കഴിഞ്ഞ എട്ടു ദിവസമായി നിരാഹാരം അനുഷ്ടിച്ച സമരസമിതി വൈസ് ചെയര്മാന് പി.കെ നാരായണന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പൊലിസ് അറസ്റ്റു ചെയ്തു പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പകരം സമരസമിതി നിര്‍വാഹക സമിതി അംഗം കെ.എം അനില്‍കുമാര്‍ നിരാഹാരം തുടങ്ങി. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് പയ്യന്നൂര്‍ എസ്.ഐ പി.കെ ഷൈനിന്റെ നേതൃത്വത്തിലുള്ള സംഘം പി.കെ നാരായണനെ അറസ്റ്റു ചെയ്ത് നീക്കിയത്. നിരാഹാരം ആരംഭിച്ച കെ.എം അനില്‍കുമാറിനെ കെ.പി കുഞ്ഞി പാര്‍വതി അമ്മ ഷാള്‍ അണിയിച്ചു. രാമന്തളി സെന്‍ട്രലിലേക്ക് പ്രകടനം നടത്തി. എന്‍.കെ ഭാസ്ക്കരന്‍, കെ.പി രാജേന്ദ്രന്, വിനോദ് കുമാര്‍ രാമന്തളി സംസാരിച്ചു. പ്രകടനത്തിന് കെ.പി രാഘവന് നായര്‍, സുനില്‍ രാമന്തളി, സുധേഷ് പൊതുവാള്, ബീന രമേശന്, കെ.കെ ജയകുമാര്‍, ടി.കെ മനോജ് നേതൃത്വം നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."