HOME
DETAILS
MAL
മയാമി ഓപണ്‍: ഫെഡററും നദാലും വീണ്ടും നേര്‍ക്കുനേര്‍
backup
April 01 2017 | 05:04 AM
മയാമി: ലോക ടെന്നീസിന്റെ കുലപതികളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും വീണ്ടും മുഖാമുഖം. മയാമി ഓപണ്‍ ഫൈനലിലാണ് ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്.
ഓസ്‌ട്രേലിയയുടെ നിക് കിര്‍ഗിയോസിനെ കീഴടക്കിയാണ് ഫെഡറര്‍ ഫൈനല്‍ ടിക്കറ്റ് നേടിയത്. സ്‌കോര്‍ 7-6,6-7,7-6.
ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്നിനിയുമായുള്ള കനത്ത പോരാട്ടത്തിനൊടുവിലാണ് നദാല്‍ ഫൈനലിലേക്ക് പ്രവേശനം നേടിയത്. രണ്ടു സെറ്റുകളോടെ ഏകപക്ഷീയ വിജയം നേടിയാണ് നദാല്‍ കലാശപോരാട്ടത്തിലേക്കെത്തുന്നത്. സ്‌കോര്‍ 6-1,7-5.
കഴിഞ്ഞ ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപണില്‍ ഫെഡറര്‍ നദാലിനെ അട്ടിമറിച്ചാണ് കിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ തന്റെ കരിയറിലെ 18ാം ഗ്രാന്‍ഡ് സ്ലാം കീരീടമുയര്‍ത്തുകയായിരുന്നു ഫെഡറര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."