ചക്കരക്കല്ലില്‍ ക്രമസമാധാനം തകരുന്നു
ചക്കരക്കല്‍: ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ക്രമസമാധാനപാലനം തകരുന്നു. പൊലിസിനെ നോക്കുകുത്തിയാക്കി മേഖലയില്‍ ബോംബു നിര്‍മാണവും ആയുധ സംഭരണവും തഴച്ചുവളരുകയാണ്. മാരക സ്‌ഫോടക ശേഷിയുള്ള സ്റ്റീല്‍ ബോംബുകളും ആയുധങ്ങളും സി.പി. എം, ബി.ജെ. പി കേന്ദ്രങ്ങളില്‍ സംഭരിച്ചുവച്ചതായാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. അടിക്കടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയുംവീടുകള്‍ക്കു നേരെ ബോംബറു നടക്കുന്നുണ്ട്. ഏച്ചൂര്‍ കനാല്‍ക്കരയില്‍ അസമയങ്ങളില്‍ സ്‌ഫോടനം നടക്കുന്നതായി നേരത്തെ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ആര്‍.വി മെട്ട, ഇരിവേരി പ്രദേശങ്ങളില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍പെട്ട മൂന്ന് വീടുകള്‍ക്കു നേരെ മുന്‍ പ് ബോംബാക്രമം നടന്നിരുന്നു. നിരവധി തവണ പൊലിസ് റെയ്ഡുകള്‍ നടത്തിയിട്ടും ബോംബുകള്‍ കണ്ടെത്താനായില്ല. ചക്കരക്കല്‍ മേഖലയില്‍ അക്രമം നടത്താന്‍ സജ്ജമായ പത്തോളം സംഘങ്ങള്‍ ഇരുപാര്‍ട്ടികള്‍ക്കുമുണ്ട്ണ്ട്. നേരത്തെ ചക്കരക്കല്‍ ടൗണിലെ കേശവ ഭവനെന്ന ആര്‍.എസ്.എസ് കാര്യാലയവും സി.പി.എമ്മിന്റെ മുഴപ്പാലയിലെ ലോക്കല്‍ കമ്മിറ്റി ഓഫിസും അഞ്ചരക്കണ്ടി ഏരിയാകമ്മിറ്റി ഓഫിസും അക്രമിക്കപ്പെട്ടിരുന്നു. ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷനിലെ വാഹനങ്ങളും അക്രമിക്കപ്പെട്ടു. അക്രമം പടരുമ്പോഴും പൊലിസ് നിര്‍ജീവമാണെന്ന ആരോപണം ജനങ്ങള്‍ക്കുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."