HOME
DETAILS

കെവിന്‍ വധം: നീനുവിനും അമ്മയ്ക്കും മാനസികരോഗമെന്ന് പിതാവ് കോടതിയില്‍

  
backup
June 05 2018 | 20:06 PM

%e0%b4%95%e0%b5%86%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%a8%e0%b5%80%e0%b4%a8%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%85%e0%b4%ae

ഏറ്റുമാനൂര്‍: കൊല്ലപ്പെട്ട കെവിന്‍ ജോസഫിന്റെ ഭാര്യ നീനുവിനെ മാനസിക രോഗ ചികിത്സയ്ക്കായി കെവിന്റെ വീട്ടില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നീനുവിന്റെ പിതാവ് ചാക്കോ കോടതിയെ സമീപിച്ചു. നീനുവിനും അമ്മ രഹനയ്ക്കും മാനസിക രോഗമുണ്ടെന്നും ചികിത്സക്ക് തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നുവെന്നും ഹരജിയില്‍ പറയുന്നു.
ചികിത്സാകാര്യം കസ്റ്റഡി അപേക്ഷയിലെ വാദത്തിനിടെ ഉന്നയിച്ചിരുന്നെങ്കിലും അപ്രസക്തമെന്ന് ചൂണ്ടിക്കാട്ടി കോടതി അത് നേരത്തെ പരിഗണിച്ചിരുന്നില്ല. മറ്റൊരപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ചികിത്സക്കായി നീനുവിനെ കെവിന്റെ വീട്ടില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ചാക്കോ കോടതിയെ സമീപിച്ചത്. ചാക്കോയുടെ അപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത ആഴ്ച പരിഗണിക്കാനായി മാറ്റി.
അതിനിടെ, കേസിലെ മുഖ്യപ്രതി സാനു, പിതാവ് ചാക്കോ എന്നിവരടക്കം ആദ്യ ആറ് പ്രതികളെ നാല് ദിവസത്തേക്ക് വീണ്ടും പൊലിസ് കസ്റ്റഡിയില്‍ വിട്ടു. സാനുവിനേയും ചാക്കോയേയും കൂട്ടി തെളിവെടുപ്പ് നടത്തണം, മൊബൈല്‍ കണ്ടെത്തണം, പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണം എന്നിങ്ങനെ പൊലിസ് മുന്നോട്ട് വച്ച ആവശ്യങ്ങള്‍ പരിഗണിച്ചാണ് വീണ്ടും കസ്റ്റഡിയില്‍ നല്‍കിയത്.
കെവിന്‍ കേസില്‍ ഗാന്ധി നഗര്‍ സ്റ്റേഷനിലെ മുന്‍ എസ്.ഐ ഉള്‍പ്പടെ നാല് പൊലിസുകാര്‍ക്കെതിരേയുള്ള നടപടി തുടങ്ങിയിട്ടുണ്ട്. പൊലിസുകാരുടെ ഭാഗത്തുനിന്നുള്ള വീഴ്ച പരിശോധിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈ.എസ്.പി ഇവര്‍ക്ക് നോട്ടിസ് നല്‍കും. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യം. പിരിച്ചുവിടല്‍ ഉള്‍പ്പടെയുള്ള നടപടികളാണ് ആലോചിക്കുന്നത്.
മുഖ്യപ്രതി സാനുവില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന കേസില്‍ ഏറ്റുമാനൂര്‍ കോടതി ജാമ്യം അനുവദിച്ച എ.എസ്.ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കും. കൈക്കൂലി കേസ് അന്വേഷിക്കുന്ന ചങ്ങനാശേരി ഡിവൈ.എസ്.പിയാണ് കോടതിയെ സമീപിക്കുക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  19 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago