ലാന്റ് ട്രിബ്യൂണലുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കും
തളിപ്പറമ്പ്: ലാന്റ് ട്രിബ്യൂണല്‍ കേസുകള്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കാന്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തില്‍ തീരുമാനം. നാല്‍പതു വര്‍ഷത്തോളം വര്‍ഷത്തോളം പഴക്കമുള്ള കേസുകള്‍ വരെ ലാന്റ് ട്രിബ്യൂണലിനു മുന്നിലുണ്ടെന്ന് പരാതിക്കാര്‍ ഉന്നയിച്ചു.
ഇക്കാര്യത്തില്‍ വകുപ്പ് മന്ത്രിയുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചര്‍ച്ചനടത്തും. നേരത്തെ ലാന്റ് ട്രിബ്യൂണലുമായി ബന്ധപ്പെട്ട നിരവധി പരാതികളുള്ളത് സുപ്രഭാതം വാര്‍ത്തയാക്കിയിരുന്നു.
ചീക്കാട് കോളനിയിലെ വന്യജീവി ശല്യം, ചെമ്പേരി സബ്‌സ്റ്റേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റോഡരികിലെ ഓടകള്‍ വൃത്തിയാക്കല്‍, പുതിയ റേഷന്‍കാര്‍ഡ് വൈകുന്നത്, മിച്ചഭൂമി പ്രശ്‌നം, തളിപ്പറമ്പ് മിനിസിവില്‍ സ്റ്റേഷനിലെ പല ഓഫിസുകളിലെയും ചോര്‍ച്ച എന്നീ വിഷയങ്ങളും പരാതിയായി വികസനസമിതിയുടെ മുന്നില്‍ വന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. യോഗത്തില്‍ പങ്കെടുക്കാതിരുന്ന വകുപ്പ് മേധാവികളോട് വിശദീകരണം തേടാനും തീരുമാനിച്ചു.
ജയിംസ് മാത്യു എം.എല്‍.എ അധ്യക്ഷനായി. കെ.സി ജോസഫ് എം.എല്‍.എയുടെ പ്രതിനിധി, മുനിസിപ്പല്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."