സ്മൃതി ഇറാനിയുടെ കാറിനെ പിന്തുടര്‍ന്ന വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കാറിനെ പിന്തുടര്‍ന്ന വിദ്യാര്‍ഥികളെ പൊലിസ് പിടികൂടി. വൈകീട്ടാണ് സംഭവം. മന്ത്രിയുടെ പരാതിയിന്മേലാണ് പൊലിസ് നടപടി. വൈകീട്ട് 5.30ഓടെയാണ് സംഭവം.
തന്റെ കാറിനെ ചിലര്‍ പിന്തുടരുന്നുണ്ടെന്ന് സ്മൃതി ഇറാനി പൊലിസ് സ്റ്റേഷനിലേക്ക് ഫോണില്‍ വിളിച്ച് പരാതി നല്‍കുകയായിരുന്നു. ചാണക്യപുര പൊലിസ് സ്റ്റേഷനിലാണ് മന്ത്രി വിളിച്ച് പരാതി നല്‍കിയത്. ഉടന്‍ തന്നെ പൊലിസ് വേണ്ട നടപടികള്‍ സ്വീകരിക്കുകയും പിന്തുടര്‍ന്നവരെ പിടികൂടുകയും ചെയ്തു.
പിടികൂടിയ നാലു പേരും ഡല്‍ഹി സര്‍വകലാശാലയിലെ മോത്തിലാല്‍ നെഹ്റു കോളജിലെ രണ്ടാം വര്‍ഷ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. പിടികൂടിയ വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായി പൊലിസ് അറിയിച്ചു. സുഹൃത്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് പോയി വരുകയായിരുന്നു വിദ്യാര്‍ഥികളെന്ന് പൊലിസ് അറിയിച്ചു. തമാശയ്ക്കായിട്ടാണ് വിദ്യാര്‍ഥികള്‍ ഇത് ചെയ്തതെന്നും പൊലിസ് പറഞ്ഞു. എങ്കിലും നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."