ഇടുക്കിയെ തകര്‍ക്കുന്ന പ്രചാരണങ്ങള്‍ നടത്തുന്നു: എം.പി
മൂന്നാര്‍: ഇടുക്കിയെ തകര്‍ക്കുന്ന വിധത്തിലുള്ള പ്രചാരണങ്ങളാണ് സമീപകാലത്തായി ചിലര്‍ നടത്തുന്നതെന്നും ഉദ്യോഗസ്ഥ മാഫിയ ഇതിനു കൂട്ടു നില്‍ക്കുകയാണെന്നും ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്.
മൂന്നാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാന്‍ഡ് റവന്യു കമ്മിഷണറുടെ റിപ്പോര്‍ട്ട് വാസ്തവ വിരുദ്ധമാണ്. തന്നെ കൈയ്യേറ്റക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമം വിജയിക്കില്ല.
ചില ഉദ്യോഗസ്ഥരും വ്യവസ്ഥാപിതമായ സംവിധാനങ്ങളും റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് അവരവരുടെ മനോധര്‍മ്മമനുസരിച്ചാണ്. ഇടുക്കിയിലെ ജനപ്രതിനിധികളായ തനിക്കും എസ്. രാജേന്ദ്രനുമെതിരായുള്ള ആരോപണം അടിസ്ഥാനരഹിതമാണ്.
കൊട്ടാക്കമ്പൂരില്‍ പിന്നോക്ക വിഭാഗക്കാര്‍ക്ക് അനുവദിച്ച ഭൂമി തട്ടിയെടുത്തുവെന്ന് ചിലര്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ഈ ഭൂമി തന്റെ പിതാവ് നല്‍കിയതാണ്. ഇടുക്കിയുടെയും മൂന്നാറിന്റെയും പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതു തന്നെയാണ്.
ജനങ്ങളുടെ സംരക്ഷണമാണ് പ്രധാനം. ഇടുക്കിയിലെയും മൂന്നാറിലെയും ജനങ്ങളോടൊപ്പം നില്‍ക്കുമെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."