HOME
DETAILS
MAL
കൊവിഡ് 19: പേരാവൂര്‍ സ്വദേശി അജ്മാനില്‍ മരിച്ചു
backup
April 06 2020 | 06:04 AM
കണ്ണൂര്‍: കൊവിഡ് ബാധിച്ച് യു.എ.ഇയിലെ അജ്മാനില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന കോളയാട് ആലച്ചേരി കൊളത്തായി പടിഞ്ഞാറയില്‍ ഹാരിസ് (37) ആണ് മരിച്ചത്. ഹാരിസിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് തുടര്‍ന്നുള്ള പരിശോധനയില്‍ കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. അജ്മാനിലെ തലാല്‍ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജരാണ്. അബൂബക്കറിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: മാര്യന്‍ വീട്ടില്‍ ജസ്മിന(കല്ലറക്കല്‍ ചെണ്ടയാട്). മക്കള്‍: മുഹമ്മദ് ഹിജാന്‍, ഷൈക്ക ഫാത്തിമ (ഇരുവരും വിദ്യാര്‍ഥികള്‍). ഭാര്യ ഏഴ് മാസം ഗര്‍ഭിണിയാണ്. സഹോദരങ്ങള്‍: നിസാര്‍ മുത്തു, ഷാനവാസ്.
ഇന്നു പുലര്‍ച്ചെ അജ്മാനിലെ ആമിന ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."