വിത്ത് സൗജന്യമായി നല്‍കണം
പാലക്കാട്: വരള്‍ച്ച മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് സൗജന്യമായി വിത്ത് നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പാലക്കാട് താലൂക്ക് വികസനസമിതി യോഗം അഭിപ്രായപ്പെട്ടു. പെരുവെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇത് സംബന്ധിച്ച നടപടികള്‍ക്കായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് കത്ത് നല്കാന് തീരുമാനിച്ചു.തിരുനെല്ലായി പുഴയില്‍ മലിനീകരണം വ്യാപകമായ സാഹചര്യത്തില്‍ പുഴ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ക്കായി കണ്ണാടി-പിരായിരി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്ക് കത്ത് നല്‍കാനും തീരുമാനിച്ചു.
പാലക്കാട് താലൂക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെടും.
പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍ പാലക്കാട് താലൂക്ക് പരിധിയില്‍ വരുന്ന എല്ലാ വകുപ്പ്തല ഉദ്യോഗസ്ഥന്മാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.പാലക്കാട് തഹസില്‍ദാര്‍ പി.കാവേരിക്കുട്ടി, താലൂക്ക്തല ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പ് മേധാവികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."