ന്യൂനപക്ഷ ക്ഷേമപദ്ധതി: കേന്ദ്രം കേരളത്തോട് അവഗണന കാട്ടുന്നു
കാഞ്ഞങ്ങാട്: ന്യൂനപക്ഷ ക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടു കടുത്ത അവഗണന കാട്ടുന്നതായി സംസ്ഥാന ന്യൂനപക്ഷ കമ്മിറ്റി വെല്‍ഫയര്‍ അംഗം സി മുഹമ്മദ് കുഞ്ഞി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഐ.ഡി.എം.ഐ(ഇന്‍ഫ്രാസ്ട്രച്ചര്‍ ഡവലപ്പ് മെന്റ് ഓഫ് മൈനോറിറ്റി ഇന്‍സ്റ്റ്യുഷന്‍) പദ്ധതി പ്രകാരം 2014-15 വര്‍ഷത്തെക്കുള്ള ഗ്രാന്റിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത അപേക്ഷ ഇതുവരെ പരിഗണിച്ചിട്ടില്ല.
ഇതിനു പുറമേ 2014-15 വര്‍ഷം മദ്‌റസ നവീകരണ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനു നല്‍കിയ മുഴുവന്‍ അപേക്ഷകളും തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
2014-15 വര്‍ഷത്തെ ബജറ്റില്‍ 4,049.73 കോടി രൂപ ന്യുനപക്ഷ ക്ഷേമത്തിനായി അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ കുറഞ്ഞ ശതമാനം മാത്രമാണ് വിനിയോഗിച്ചിരിക്കുന്നത്. കേന്ദ്ര മൈനോറിറ്റി വകുപ്പിനു കീഴിലുള്ള മൗലാന ആസാദ് ഫൗണ്ടേഷന്‍ ധനസഹായം ലഭ്യമാക്കാതിരിക്കാന്‍ കടുത്ത നടപടികളാണ് സ്വീകരിച്ചത്. ഇന്‍ഫ്രാസ്ട്രച്ചര്‍ ഡവലപ്പ് മെന്റ് ഓഫ് മൈനോറിറ്റി ഇന്‍സ്റ്റ്യുഷന്‍ ഗ്രാന്റിനു വേണ്ടി പുതിയ അപേക്ഷകള്‍ വളരെ ധൃതിപിടിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വിളിച്ചിരിക്കുന്നത്. ജൂണ്‍ 24നാണ് അറിയിപ്പ് മാധ്യമങ്ങളിലൂടെ വന്നത്.
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂണ്‍ 28 ആയിരുന്നു. ഇതു കാരണം അര്‍ഹതയുള്ള പല സ്ഥാപനങ്ങള്‍ക്കും യഥാസമയം അപേക്ഷ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഇതിന്റെ സമയ പരിധി നീട്ടണം.
സ്‌കൂള്‍ അധ്യയാന വര്‍ഷത്തിന്റെ ആദ്യ മാസം പിന്നിട്ടിട്ടും പ്രീ മെട്രിക്ക് സ് കോളര്‍ഷിപ്പിന്റെ അ പേക്ഷകള്‍ ഇനിയും ക്ഷണിച്ചിട്ടില്ല. യു.പി.എ സര്‍ക്കാര്‍ കൊണ്ടു വന്ന പല പദ്ധതികളും ഇപ്പോള്‍ ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ നടപിലാക്കുന്നതില്‍ ശുഷ്‌കാന്തി കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."