HOME
DETAILS
MAL
ഉത്സവത്തോടനുബന്ധിച്ച് മതമഹാസമ്മേളനം
backup
April 01 2017 | 19:04 PM
നെയ്യാറ്റിന്‍കര: ശ്രീകൃഷ്ണസ്വമി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന മതമഹാസമ്മേളനം മന്ത്രി കടകംപളളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണസ്വമി ക്ഷേത്രത്തെ ശബരിമലയുടെ ഇടത്താവളമാക്കുമെന്ന് ചടങ്ങില്‍ സംസാരിക്കവേ മന്ത്രി പറഞ്ഞു.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.ശ്രീകുമാരന്‍നായര്‍ അധ്യക്ഷനായി. ചടങ്ങില്‍ നെയ്യാറ്റിന്‍കര ഉണ്ണിക്കണ്ണന് പുരസ്കാരം വി.മധുസൂദനന്‍നായര്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് സമ്മാനിച്ചു. എം.എല്‍.എമാരായ ഒ.രാജഗോപാല്‍ , കെ.ആന്‍സലന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ദേവസ്വം ചീഫ് എന്‍ജിനിയര്‍ ജി.മുരളീധരന്‍നായര്‍ , ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ , ആര്.അജിത , അസി.ദേവസ്വം കമ്മിഷണര്‍ ബി.മധുസൂദനന് നായര്‍ , അസി.എന്‍ജിനിയര്‍ വി.എസ് ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."