HOME
DETAILS
MAL
കൊവിഡ് മനുഷ്യരില്‍നിന്ന് മൃഗങ്ങളിലേക്ക്; അമേരിക്കയില്‍ മൃഗശാലയിലെ കടുവയ്ക്ക് രോഗം
backup
April 07 2020 | 00:04 AM
ന്യൂയോര്‍ക്ക്: മനുഷ്യരില്‍ കൊവിഡ് വ്യാപനം തുടരവെ അമേരിക്കയില്‍ മൃഗങ്ങളിലും വൈറസ് ബാധ. ബ്രോണ്‍ക്‌സ് മൃഗശാലയിലെ നാലുവയസ് പ്രായമായ കടുവയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാദിയ എന്ന മലയന്‍ കടുവയ്ക്ക് മനുഷ്യരില്‍നിന്നു രോഗം പകരുകയായിരുന്നുവെന്നാണ് കണക്കാക്കുന്നത്. രോഗം സ്ഥിരീകരിച്ചതോടെ മൃഗങ്ങളെ പരിചരിക്കുന്നവര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി
മൃഗശാലയിലെ ആറു കടുവകളും ഒരു സിംഹവും അസുഖബാധിതരാണ്. ഇവയ്ക്ക് കൊറോണ വൈറസ് ബാധയാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.
മാര്‍ച്ച് 27നാണ് കടുവ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. ന്യൂയോര്‍ക്കില്‍ കൊറോണ വൈറസ് ക്രമാതീതമായി വര്‍ധിച്ചതോടെ മാര്‍ച്ച് 16മുതല്‍ മൃഗശാലയില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. മൃഗശാല സൂക്ഷിപ്പുകാരനില്‍നിന്നാണ് കടുവയ്ക്ക് വൈറസ് ബാധിച്ചതെന്നാണ് വിലയിരുത്തല്‍. നേരത്തെ ചൈനയിലെ വളര്‍ത്തു പൂച്ചകളില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."