പരിസ്ഥിതിക്ക് ഹരിതകവചം തീര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം: എം.പി
കണ്ണൂര്‍: മരങ്ങള്‍ നട്ടുപിടിപ്പിച്ചും ശുചിത്വശീലങ്ങള്‍ വളര്‍ത്തിയും പരിസ്ഥിതിക്ക് ഹരിതകവചം തീര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് കെ.കെ രാഗേഷ് എം.പി. മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹരിതോല്‍സവം 2018ന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പലതരം പനികള്‍ ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിന്റെ കാരണം പ്രകൃതി മലിനീകരണമാണെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ. പങ്കജാക്ഷന് അധ്യക്ഷനായി. ജില്ലയിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകള്‍ക്കുള്ള ഉപഹാരം കെ.പി ജയബാലന്‍ നല്കി. ഹരിതോല്‍സവം പുസ്തക വിതരണം കെ. മഹിജ, വൃക്ഷത്തൈ വിതരണം സുനില്‍ പാമിഡി, പച്ചക്കറി വിത്ത് വിതരണം മറിയം ജേക്കബ്, വിദ്യാര്‍ഥികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ കത്ത് കൈമാറല്‍ ഇ.കെ പത്മനാഭന്, ഹരിതോല്സവ സന്ദേശം നല്കല് ഇ.കെ സോമശേഖരന്‍, പരിസ്ഥിതി പ്രഭാഷണം വി.സി വിജയന് എന്നിവര്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."