സഊദിയിൽ 147 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു
ജിദ്ദ: സഊദിയിൽ കഴിഞ്ഞ 12 മണിക്കൂറിനിടെ 147 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2752 ആയി ഉയര്‍ന്നു. റിയാദില്‍ പുതുതായി 56 ഉം മക്കയില്‍ 21 ഉം ജിദ്ദയില്‍ 27 ഉം മദീനയില്‍ 24 പേര്‍ക്കും ഖത്തീഫില്‍ 8 പേര്‍ക്കും ദമാമില്‍ നാലു പേര്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേ സമയം കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി തൽസ്ഥാനമായ റിയാദിലും കൂടാതെ ജിദ്ദ, തബൂക്ക്, ദമാം, ദഹ് റാൻ, ഹുഫൂഫ്, തായിഫ്, ഖത്തീഫ്, അൽ കോബാർ എന്നിവിടങ്ങളിൽ 24 മണിക്കൂർ അനിശ്ചിത കാല കർഫ്യൂ ആരംഭിച്ചു. സര്‍ക്കാര്‍, സ്വകാര്യമേഖലയില്‍ നേരത്തെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയ മേഖലകള്‍ക്ക് ആനുകൂല്യം തുടരും. താമസിക്കുന്ന പ്രദേശത്ത് ആശുപത്രികളില്‍ പോകാനും, ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാനും രാവിലെ ആറു മതുല്‍ വൈകുന്നേരം മൂന്നു വരെ പുറത്തിറങ്ങാവുന്നതാണ്. ഈ സമയത്ത് ഈ പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍ മാത്രമേ പാടുള്ളൂ. ആശുപത്രികൾ,
ഫാര്‍മസി, സൂപ്പർ മാർക്കറ്റുകൾ, പെട്രോള്‍ പമ്പുകള്‍, പാചകവാതകം വിതരണ കേന്ദ്രങ്ങള്‍, ബാങ്ക്, മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങള്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ്, എയര്‍കണ്ടീഷന്‍ ജോലികള്‍, ഡ്രൈനേജ് വെള്ളം കൊണ്ടുപേകുന്ന സേവനം എന്നിവ ഒഴിവാണ്.
വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ മുതിര്‍ന്നവര്‍ക്ക് മാത്രമേ അനുവാദമുള്ളൂ. കുട്ടികളെ പുറത്തുവിടരുത്. ഭക്ഷ്യസാധനങ്ങളും മരുന്നുമടക്കം അത്യാവശ്യ സാധനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഡെലിവറി സേവനം ഉപയോഗപ്പെടുത്തണം. പരമാവധി സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."