ബാലികാ പീഡനം: മാതാവ് പൊലിസ് കസ്റ്റഡിയിലെന്ന് സൂചന
പെരുമ്പാവൂര്‍: പോഞ്ഞാശ്ശേരിയില്‍ ഒമ്പതു വയസുകാരിയെ ചെറിയച്ചനും സുഹൃത്തും പീഡിപ്പിച്ചെന്ന പരാതിയില്‍ മാതാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തതായി സൂചന. മാതാവിന്റെ അറിവോടെയാണ് കുട്ടി പീഡിപ്പിക്കപെട്ടതെന്നാണ് സംശയിക്കുന്നത്. പോഞ്ഞാശേരിയിലാണ് ഇവര്‍ താമസിക്കുന്നത്. സ്വകാര്യ സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ബാലിക. കുറുപ്പംപടിയിലെ ബാലികാ പീഡനത്തിന്റെ നടുക്കം മാറും മുമ്പാണ് ഒമ്പതുകാരിയുടെ പീഡനകഥ പുറംലോകമറിയുന്നത്.
മൂന്നു വര്‍ഷം മുന്‍പ് മുതല്‍ പലപ്പോഴായി ചെറിയച്ചന് ബാലികയെ പീഡിപ്പിച്ചിരുന്നു. പിന്നീട് ഇയാള്‍ വിദേശത്തേക്ക് പോവുകയായിരുന്നു. ആരോഗ്യപ്രവര്‍ത്തകരാണ് ചൈല്‍ഡ് ലൈനില്‍ പീഡന വിവരം അറിയിച്ചത്. ഇടുക്കി സ്വദേശിയും കുട്ടിയുടെ അയല്പക്കത്ത് താമസക്കാരുനുമായിരുന്ന ജോസഫ് എന്നയാളും പീഡിപ്പിച്ചെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലിക വെളിപ്പെടുത്തിയിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് പെരുമ്പാവുര് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ബാലികയുടെ മൂത്ത സഹോദരിയായ 21 കാരിക്കും സമാനമായ അനുഭങ്ങളുണ്ടായിട്ടുള്ളതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."