HOME
DETAILS
MAL
രാജ്യത്ത് ലോക്ഡൗണ്‍ നീട്ടാന്‍ സാധ്യത; പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍
backup
April 07 2020 | 11:04 AM
ന്യൂഡല്‍ഹി: കൊവിഡ് വ്യാപന ഭീതിയെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ നീട്ടുന്നത് പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങളും വിദഗ്ധരും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നാണ് സൂചന. ഇതിനൊപ്പം ഐ.സി.എം.ആര് അടക്കമുള്ള ഏജന്‍സികളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും തീരുമാനം.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 23 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."