സ്‌നേഹ സംഗമം സംഘടിപ്പിച്ചു
കൊണ്ടോട്ടി:ജില്ലാ പഞ്ചായത്തംഗം സെറീന ഹസീബിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കരിപ്പൂര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു. ഡിവിഷനിലെ നൂറുശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍ക്കുള്ള ആദരം,നൂറോളം നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണം, അവാര്‍ഡ് ദാനം, നിപാ വൈറസിനെ കുറിച്ചുള്ള ആരോഗ്യ ബോധവല്‍ക്കരണം, പെരുന്നാള്‍ പുടവ വിതരണം, പരിസ്ഥിതി ദിനഭാഗമായി ഡിവിഷനിലെ വിദ്യാലയങ്ങളിലും തുണിബാഗ് വിതരണ എന്നിവ നടന്നു.
ടി.വി.ഇബ്രാഹീം എം.എല്‍.എ ഉദ്ഘാടനംചെയ്തു. സെറീന ഹസീബ് അധ്യക്ഷയായി.പഠനോപകരണ കിറ്റുകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മണ്ണറോട്ട് ഫാത്തിമ, പെരുന്നാള്‍ പുടവ വിതരണം ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉണ്ണി എന്നിവര്‍ ഉദ്ഘാടനംചെയ്തു. കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിനുള്ള ഡിവിഷന്‍ വക രണ്ടാംഘട്ടസഹായം ചെയര്‍മാന്‍ പി.എ ജബ്ബാര്‍ഹാജിക്ക് സെറീന ഹസീബ് കൈമാറി.
മൈത്രി സദസില്‍ കവി ബാലകൃഷ്ണന്‍ ഒളവട്ടൂര്‍ സ്‌നേഹ സന്ദേശം നല്‍കി.
മുതുവല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഹ്മ മുജീബ്, ജനപ്രതിനിധികളായ കെ.പി അമീര്‍,എം. സുബൈദ,എം.ഡി സുലൈഖ,പി.പി മൂസ, ഇസ്മാഈല്‍ മാസ്റ്റര്‍,എം. പി വിജയകമാര്‍, കെ.എ ബഷീര്‍,അസ്മാബി, കെ.കെ.ഫൈസല്‍,അഷ്‌റഫ് കള്ളാടിയില്‍ സംസാരിച്ചു.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ മുഹമ്മദ്‌റഊഫ് ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."