ഫ്‌ളൈ ദുബായ് സര്‍വീസുകള്‍ പുന:രാരംഭിക്കുന്നു
ദുബായ്: രാജ്യത്തെ വിദേശികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങി പോകാന്‍ അവസരമൊരുക്കി ഫ്‌ളൈ ദുബായ്. ഏപ്രില്‍ 15 മുതല്‍ ദുബായിയുടെ എയര്‍ലൈനായ ഫ്‌ളൈ ദുബായ് ഇന്ത്യയിലേക്കും പാക്കിസ്താനിലേക്കുമുള്ള സര്‍വീസാണ് പുന:രാരംഭിക്കുന്നത്. ഇരു രാജ്യങ്ങളുടെയും അംഗീകാരം ലഭിച്ചാല്‍ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചു.
നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങള്‍ക്കായി മടങ്ങേണ്ടവര്‍ക്കും സന്ദര്‍ശക വിസയില്‍ യു.എ.ഇയില്‍ കുടുങ്ങിപ്പോയവര്‍ക്കുമായാണ് പ്രഥമ സര്‍വീസ് നടത്തുക.
ഫ്‌ളൈ ദുബായ് സര്‍വീസുകള്‍ക്ക് ബുക്കിങ് ആരംഭിച്ച നഗരങ്ങള്‍:
ഇന്ത്യ
- കൊച്ചി (COK)
- കോഴിക്കോട് (CCJ)
- ചെന്നൈ (MAA)
- ഹൈദരബാദ് (HYD)
- മുംബൈ (BOM)
- ഡല്‍ഹി (DEL)
- ലക്‌നൗ (LKO)
- അഹ്മദാബാദ് (AMD)
പാകിസ്താന്‍
- ഫൈസലാബാദ് (LYP)
- കറാച്ചി (KHI)
- സിയാല്‍കോട്ട് (SKT)
- മുള്‍ട്ടാന്‍ (MUX)
നിരവധി പേരാണ് ആദ്യ മണിക്കൂറില്‍ തന്നെ ഫ്‌ലൈ ദുബായിയുടെ വെബ്സൈറ്റിലൂടെ ടിക്കറ്റ് സ്വന്തമാക്കിയത്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭ്യമല്ല. 1800 ദിര്‍ഹം (37000 രുപ) മുതലാണ് ടിക്കറ്റ് നിരക്ക്.എയര്‍ ഇന്ത്യ എക്‌സ്പ്രസ്, സ്‌പൈസ് ജെറ്റ് ഉള്‍പ്പെടെയുള്ളവയുടെ സര്‍വീസുകള്‍ ഈ മാസം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."