കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 743 ആയി
കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുതായി 78 പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.ഇതില്‍ 56 പേരും ഇന്ത്യന്‍ പ്രവാസികളാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 743 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
ഹോസ്പിറ്റലില്‍ ചികിത്സയിലുള്ളത് 673 പേരാണ്. തീവ്ര പരിചരണ വിഭാഗത്തിലുള്ള 23 പേരില്‍ 17 പേരുടെ നില ഗുരുതരമാണ്. 911 പേര് പൂര്‍ണമായും ക്വാറന്റൈനിലാണ്. രാജ്യത്ത് നേരത്തെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്ന് രോഗം സ്ഥിരീകരിച്ച 79 പേരിലെ 69 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതില്‍ 56 ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു പാകിസ്താന് പൗരനും മൂന്ന് ബംഗ്ലാദേശികളും മൂന്ന് ഈജിപ്ത്യന്‍, ഒരു കാമറൂണ്‍ , ഒരു സിറിയ, ഒരു ശ്രീലങ്ക, ഒരു ഫിലിപ്പിന്, രണ്ട് ഇറാന് പൗരന്മാരുമാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."