ഇന്ധന വില കുതിച്ച് ഉയര്‍ന്നതോടെ ജില്ലയില്‍ സ്വകാര്യബസുകള്‍ ഓട്ടംനിര്‍ത്തുന്നു
പാലക്കാട്: ഇന്ധന വില കുതിച്ച് ഉയര്‍ന്നതോടെ ജില്ലയില്‍ സ്വകാര്യബസുകള്‍ ഓട്ടം നിര്‍ത്തുന്നു. രാത്രികാലങ്ങളില്‍ ഉള്‍നാടുകളിലേക്കുള്ള ബസുകള്‍ നിര്‍ത്തലാക്കിയതോടെ യാത്രക്കാര്‍ ദുരിതത്തിലുമായി.
യാത്രക്കാര്‍ കമ്മിയായതോടെ പലബസുകളും രാത്രികാല ടിപ്പുകള്‍ നഷ്ടത്തിലാണ്. ഇതോടെ ഉള്‍നാടുകളിലേക്ക് രാത്രികാലങ്ങളില്‍ സര്‍വിസ് നടത്താന്‍ ബസുടമകള്‍ മടിക്കുകയാണ്. ഇത് മൂലം രാത്രികാലങ്ങളില്‍ വന്‍തുക കൊടുത്ത് വേണം സാധാരണക്കാര്‍ക്ക് വീടുകളിലെത്താം. മഴക്കാലമാരംഭിച്ചാല്‍ കൂടുതല്‍ ബസുകള്‍ നിര്‍ത്തിവെക്കേïി വരുമെന്നാണ് ബസുടമകള്‍ പറയുന്നത്. നിലവില്‍ പാലക്കാട് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് പെര്‍മിറ്റ് നല്‍കിയിട്ടുള്ളത് 1180 ബസുകള്‍ക്കാണ്. ഇവ ക്ക് പുറമേ, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നുള്ള ബസുകളും പാലക്കാട്ടെത്തി തിരിച്ചുപോവുന്നുï്.
ഡീസല്‍ വിലവര്‍ധന താങ്ങാന്‍ കഴിയാതെയായതോടെ യാത്രക്കാര്‍ കുറയുന്ന ഞായറാഴ്ചകളുള്‍പ്പെടെയുള്ള പൊതു അവധിദിനങ്ങളില്‍ ദീര്‍ഘദൂരബസുകള്‍ ഓടാറില്ലെന്ന് ബസുടമകള്‍ പറയുന്നു. ഇത് സാധാരണക്കാരായ യാത്രക്കാരെ വല ക്കുന്നുï്. മാര്‍ച്ച് ഒന്നിനാണ് ബസ് യാത്രാനിരക്ക് കൂട്ടിയത്. മൂന്നുമാസം കഴിയുമ്പോഴേക്കും ഡീസല്‍ വിലയില്‍ 12 രൂപയിലേറെ വര്‍ധനവുïായതായിബസുടമകള്‍ പറഞ്ഞു. ജില്ലാകേന്ദ്രത്തില്‍നിന്ന് ഉള്‍നാടുകളിലേക്ക് നാലോ അഞ്ചോ ട്രിപ്പ് നടത്തേï ബസിന് ശരാശരി 80 ലിറ്റര്‍ ഡീസലെങ്കിലും വേണം. ടാങ്കില്‍ 160 ലിറ്റര്‍ കൊള്ളുമെങ്കിലും ഭൂരിഭാഗം ബസുകളും ഓരോ ദിവസത്തേക്കുള്ള ഡീസല്‍ മാത്രമാണ് അടിക്കുക. എണ്‍പത് ലിറ്റര്‍ ഡീസല്‍ അടിക്കേï ബസിന് ഈ ഇനത്തില്‍ മാത്രം ശരാശരി ആയിരത്തോളം രൂപ അധികചെലവുïാവുന്നുï്. സ്‌കൂള്‍ തുറക്കുന്ന സമയമായതിനാല്‍, നിലവില്‍ ബസുകളില്‍ യാത്രക്കാരുള്ളതിനാല്‍ മാത്രമാണ് പിടിച്ചുനില്‍ക്കാനാവുന്നതെന്ന് ബസ് ജീവനക്കാര്‍ പറയുന്നു.
ജില്ലയില്‍മാത്രം നാല്‍പതോളം സ്വകാര്യബസുകള്‍ മോട്ടോര്‍ വാഹനവകുപ്പില്‍ ജി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ഓട്ടം നിര്‍ത്തിയിട്ടുï്. ഇതില്‍ നല്ലൊരുപങ്കും ഡീസല്‍ വിലവര്‍ധന താങ്ങാതെയാണെന്നാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."