തീര്‍ഥകുളത്തിന് സംരക്ഷണം വേണമെന്നാവശ്യം ശക്തമാകുന്നു
പാലക്കാട്: നൂറണി ഗ്രാമത്തിലെ ശാസ്ത്രാ ക്ഷേത്രത്തിലെ തീര്‍ത്ഥകുളത്തിന് സംരക്ഷണം വേണമെന്നാവശ്യം ശക്തമാകുന്നു. കുളത്തിന്റെ രï് ഏക്കല്‍ വിസ്തൃതി ഇപ്പോള്‍ കുറഞ്ഞു വരുന്ന സ്ഥിതിയാണ്. പുനരുദ്ധാരണത്തിനായി ക്ഷേത്രം പൊളിച്ചതിന്റെ കല്ലും മണ്ണും അടങ്ങുന്ന അവശിഷ്ടങ്ങള്‍ കുളത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് നിക്ഷേപിച്ചിരിക്കുന്നത്. ഇത് കുളത്തിന്റെ വൃസ്തൃതിയെ കുറച്ചുകൊïുവരുന്നതിനുള്ള പ്രവര്‍ത്തനമാണെന്ന് നാട്ടുകാര്‍ പറയുന്നു. വേനല്‍കാലത്ത് പോലും ജലസമൃദ്ധമായ കുളം പായലും കുളവാഴയും വളര്‍ന്നും ഗ്രാമത്തിലെ ഓടകളില്‍ നിന്നുള്ള അഴുക്കുവെള്ളവും കലര്‍ന്ന് മലിനപ്പെട്ടതുമൂലം കഴിഞ്ഞ വര്‍ഷം ഗ്രാമസമുദായത്തിന്റെ ആറുലക്ഷം രൂപ ചെലവില്‍ കുളംശുചീകരിച്ചു. എന്നാല്‍ ചെളിയൊന്നും നീക്കം ചെയ്യാത്തതിനാല്‍ ആചാരചടങ്ങുകള്‍ക്ക് പോലും ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. കഴിഞ്ഞ മാസമാണ് കുളിക്കാനിറങ്ങിയ രï് വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങിമരിച്ചത്. കുളത്തിന്റെ വിസ്തീര്‍ണം കുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല. കുളത്തില്‍ നിന്ന് പുറത്തേക്ക് വെള്ളം ഒഴികിപോകാനുള്ള ചീര്‍പ്പുകളുടെ പരിപാലനം ഇല്ലാതായതോടെയാണ് പടിഞ്ഞാറുഭാഗത്ത് മണ്ണും കല്ലുമിട്ട് കുളത്തിന് സംരക്ഷണം ഏര്‍പെടുത്തിയിരിക്കുന്നത്. അല്ലെങ്കില്‍ മഴക്കാലത്ത് വെള്ളം കവിഞ്ഞൊഴുകും. കുളംനവീകരണത്തിനായി മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഫïിനായി അപേക്ഷ നല്‍കിയിട്ടുï്. എന്‍ വ ശിവരാമകൃഷ്ണന്‍, ക്ഷത്രംകമ്മിറ്റി വൈസ് പ്രസിഡന്റ് അറിയിച്ചു. കുളം സംരക്ഷണത്തിന്റെ ഭാഗമായി പടവുകളും പടഞ്ഞാറു ഭാഗത്ത് വാഹനങ്ങള്‍ പോകുന്നിടത്ത് ചുറ്റുമതിലിനുമായി 15 ലക്ഷം രൂപ നഗരസഭഅനുവദിച്ചിട്ടുï്.
ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നുï്. കേരളത്തി ലെ നെല്‍വയലുകളെയും നീര്‍ത്തടങ്ങളെയും അനിയന്ത്രിതമായി നികത്തലുകളില്‍ നിന്നും രൂപാന്തരപ്പെടുത്തലുകളില്‍ നിന്നും സംരക്ഷിക്കുവാനായി സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമമാണ് കേരള നെല്‍വയലും നീര്‍ത്തടവും സംരക്ഷണ നിയമം 2008. 2006ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരാണ് ഈ നിയമം കൊïുവന്നത്. കേരള നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ ആക്റ്റ് 2008 പ്രകാരം തണ്ണീര്‍ത്തടങ്ങള്‍ക്ക് രൂപാന്തരപ്പെടുത്തുന്നതിനുള്ള വിലക്കുï്.
ആക്ട്പ്രാകരം സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങള്‍ അതേപോലെ കാത്തുസൂക്ഷിക്കേïതും അപ്രകാരമുള്ള തണ്ണീര്‍ത്തടങ്ങള്‍ രൂപാന്തരപ്പെടുത്തുന്നതിനും അവയില്‍ നിന്നും മണല്‍ നീക്കം ചെയ്യുന്നതിനും പൂര്‍ണനിരോധനം ഉï്. എന്നാല്‍ ഈ വകുപ്പില്‍ പറയുന്ന യാതൊന്നുംതന്നെ തണ്ണീര്‍ത്തടത്തിന്റെ പരിസ്ഥിതിഘടന നിലനിര്‍ത്തുന്നതിനുവേïി എക്കലും ചെളിയും നീക്കം ചെയ്യത്തിന് ബാധകമാകുന്നതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."