ഡിഫ്തീരിയ: അവലോകന യോഗം ചേര്‍ന്നു
മലപ്പുറം: ജില്ലയിലെ ഡിഫ്തീരീയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ എസ് വെങ്കിടേസപതിയുടെ അധ്യക്ഷതിയല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്നു. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും മെഡിക്കല്‍ ഓഫീസര്‍മാരും അതത് സ്ഥലങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.സ്കൂളുകള്‍ കേന്ദ്രീകരിച്ച് കുത്തിവയ്പ് പരിപാടി നടത്തുന്നതിന് ആരോഗ്യ വകുപ്പിന് ആവശ്യമായ സഹകരണം നല്കാന് വിദ്യാഭ്യാസ ഉപഡയറക്ടറോടും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ക്യാംപുകള്‍ നടത്തുന്നതിന് സഹകരണം നല്കാന് ജില്ലാ ലേബര്‍ ഓഫീസറോടും കലക്ടര്‍ നിര്‍ദേശിച്ചു.
പരിപാടിക്ക് ജില്ലാ പഞ്ചായത്തിന്റെ മുഴുവന്‍ പിന്തുണയും പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന് വാഗ്ദാനം ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ വി. സുധാകരന്, തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ഉമ്മര്‍ ഫാറൂഖ്, മഞ്ചേരി മെഡിക്കല്‍ കോളെജിലെ ഡോ. സൈറു ഫിലിപ്, ആര്.സി.എച്ച്. ഓഫീസര്‍ ഡോ.ആര്. രേണുക, ഡി.പി.എം. ഡോ.വി. വിനോദ് പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."