HOME
DETAILS

ഐരാണിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

  
backup
June 06 2018 | 10:06 AM

%e0%b4%90%e0%b4%b0%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%97%e0%b4%b5-%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%95



മാള: ഐരാണിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ തകര്‍ച്ചാ ഭീഷണിയുള്ള കെട്ടിടങ്ങള്‍ ഇനിയും പൊളിച്ചു മാറ്റാത്തതില്‍ പ്രതിഷേധം.
മഴക്കാലം കൂടിയായതോടെ കുട്ടികള്‍ക്ക് ജീര്‍ണ്ണാവസ്ഥയിലുള്ള ഈ കെട്ടിടങ്ങള്‍ ഏറെ ഭീഷണി സൃഷ്ടിക്കുകയാണ്.
ഒരു കെട്ടിടം പഴയ ക്ലാസ് മുറികളുടേതാണ്. നൂറ്റാണ്ട് പിന്നിട്ട സ്‌കൂളിന്റെ ആരംഭ കാലത്ത് പണിത കെട്ടിടമാണിത്.
കെട്ടിടം ഉപയോഗശൂന്യമായിട്ട് വര്‍ഷങ്ങളേറെയായി.
ഓട് മേഞ്ഞ കെട്ടിടത്തിന്റെ ഓടുകളില്‍ പലതും പൊട്ടി തകര്‍ന്നിട്ടുണ്ട്. പലതും താഴെ വീണുകൊണ്ടിരിക്കുകയാണ്. കഴുക്കോലുകളിലും പട്ടികകളിലും പലതും ചിതലരിച്ചും ജീര്‍ണ്ണിച്ചും നശിച്ചിരിക്കയാണ്.
മറ്റൊരു കെട്ടിടം സ്റ്റേജാണ്. മേല്‍ക്കൂര കോണ്‍ഗ്രീറ്റ് ചെയ്ത ഈ കെട്ടിടം ഉപയോഗിക്കാതെയായിട്ട് ആറ് വര്‍ഷത്തിലേറെയായി. കോണ്‍ഗ്രീറ്റ് പലയിടങ്ങളിലായി അടര്‍ന്നിരിക്കുകയാണ്. പലയിടങ്ങളിലായി അടര്‍ന്ന് താഴെ വീഴാകുന്ന അവസ്ഥയിലാണ് കോണ്‍ഗ്രീറ്റ്.
കുട്ടികള്‍ സ്റ്റേജിന് മുകളിലേക്ക് കയറി അപകടം സംഭവിക്കാതിരിക്കാനായി ഇവിടെ പഴയ ഓടുകള്‍ അടുക്കി വച്ചിരിക്കുകയാണ്. പഴയ ശുചിമുറികളാണ് മറ്റൊരു കെട്ടിടം. കാട് പിടിച്ച് കിടക്കുന്ന ഇവിടെ ഇഴജന്തുക്കളുണ്ടാകാന്‍ സാധ്യതയുണ്ട്. ക്ലാസിന് പുറത്തിറങ്ങുന്ന കുട്ടികള്‍ ഇവിടങ്ങളിലെത്തി അപകടം പിണയാന്‍ സാധ്യത ഏറെയാണ്. ഇത്തരം ഗുരുതര അനാസ്ഥ കാരണമാണ് തൊട്ടടുത്തുള്ള കുട്ടികളെ പോലും ഇവിടേക്കയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നത് .
തൃശൂര്‍ ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള വിദ്യാലയമാണിത്.
ശോച്യാവസ്ഥയിലായ കെട്ടിടങ്ങള്‍ പൊളിച്ചു കളയണമെന്ന അഭ്യര്‍ത്ഥന സ്‌കൂളില്‍ നിന്നും പലയാവര്‍ത്തി ജില്ലാപഞ്ചായത്തില്‍ എത്തിയിട്ടും അതിന്‍മേല്‍ നടപടികള്‍ ഉണ്ടായിട്ടില്ല.
ഇക്കഴിഞ്ഞ വേനലവധിക്കാലത്ത് ഈ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയിരുന്നെങ്കില്‍ അപകട ഭീഷണി ഒഴിയുമായിരുന്നു.
ശക്തമായ മഴക്കാലം എത്തിയിരിക്കേ കടുത്ത ആശങ്കയിലാണ് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും.
ഓണാവധിക്കാലത്തെങ്കിലും ഇവ പൊളിച്ചു മാറ്റണമെന്നാണ് ഉയരുന്ന ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago