ബ്രെക്സിറ്റ്: ജിബ്രാള്‍ട്ടറിന് പിന്തുണയുമായി ബ്രിട്ടന്
ലണ്ടന്‍: ബ്രിട്ടന്റെ വിദേശഭൂപ്രദേശമായ ജിബ്രാള്‍ട്ടറിന് സര്‍വവിധ പിന്തുണയും തുടരുമെന്ന് ബ്രിട്ടന് അറിയിച്ചു. ബ്രെക്സിറ്റ് നടപടികള്‍ക്കു തുടക്കമായതിനു പിറകെ സ്പെയിന് ജിബ്രാള്‍ട്ടറിനെ തങ്ങളുടെ അതിര്‍ത്തി വ്യാപനത്തിന് ഉപയോഗിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതെ തുടര്‍ന്നാണ് ബ്രിട്ടന്റെ ഇടപെടല്‍.
യൂറോപ്യന്‍ യൂനിയന്റെ ബ്രെക്സിറ്റ് ചര്‍ച്ചകളുടെ ഭാഗമായി ജിബ്രാള്‍ട്ടറുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ സ്പാനിഷ് സര്‍ക്കാരിന് അനുകൂലമായിരിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കാനാകില്ലെന്ന് ജിബ്രാള്‍ട്ടര്‍ മുഖ്യമന്ത്രി ഫാബിയാന്‍ പികാര്ഡോ പറഞ്ഞു. ഫാബിയാനുമായി ചര്‍ച്ച നടത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സണ് ജിബ്രാള്‍ട്ടറിന് എല്ലാവിധ പിന്തുണയും അറിയിച്ചിട്ടുണ്ട്. ബ്രെക്സിറ്റ് വോട്ടെടുപ്പില്‍ ബ്രിട്ടന് ഇ.യുവില്‍ തുടരണമെന്നായിരുന്നു ഭൂരിപക്ഷം ജിബ്രാള്‍ട്ടര്‍ പൗരന്മാരും ആവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."