പരിസ്ഥിതി ദിനത്തില്‍ പെരിനാട് പഞ്ചായത്തില്‍ കണ്ടല്‍ ചങ്ങലയ്ക്ക് തുടക്കം
അഞ്ചാലുമ്മൂട്: പെരിനാട് ഗ്രാമപ്പഞ്ചായത്തില്‍ നടത്തുന്ന കണ്ടല്‍ ചങ്ങല പരിപാടിക്ക് പരിസ്ഥിതി ദിനത്തില്‍ തുടക്കം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍ ഉദ്ഘാടനം ചെയ്തു.
അഷ്ടമുടിക്കായലിനെ സംരക്ഷിക്കുന്നതിന് തോട്ടുംമുഖം തീരം മുതല്‍ കുണ്ടറ ടെക്‌നോപാര്‍ക്ക് വരെ പഞ്ചായത്തിന്റെ കീഴിലുള്ള ഏഴ് വാര്‍ഡുകളിലായി 12 കിലോമീറ്റര്‍ തീരത്ത് കണ്ടല്‍ തൈകള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതിയാണിത്. ഏഴു വരെ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൈ വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി ഫണ്ടുപയോഗിച്ച് ഗ്രാമപ്പഞ്ചായത്തില്‍ തയ്യാറാക്കിയ 2,2191 തൈകളും പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍പെടുത്തി കൊച്ചിപുതുവൈപ്പ് കണ്ടല്‍ സ്റ്റേഷന്‍, കാഷ്യൂ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍നിന്നും വാങ്ങിയ തൈകളും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും.
ഹരിതവല്‍ക്കരണം എന്ന ലക്ഷ്യം ചുരുങ്ങിയ കാലയളവില്‍ സാധ്യമാക്കാന്‍ പരിപാടി സഹായകമാകുമെന്ന് ചടങ്ങില്‍ പങ്കെടുത്ത ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ കെ. രാജ്കുമാര്‍ പറഞ്ഞു. ടി.കെ.എം എന്‍ജിനീയറിങ് കോളജ്, വെള്ളിമണ്‍ ഗവണ്‍മെന്റ് യു.പി സ്‌കൂള്‍, ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐ.ടി ഐ, കൊല്ലം എസ്.എന്‍ കോളജ്, കായല്‍ത്തീരത്ത് കണ്ടല്‍ ചെടികള്‍ വച്ചുപിടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."