അതിര്‍ത്തി കടന്നിട്ടും കാര്യമുണ്ടായില്ല: കാസര്‍കോട്ടെ രോഗിക്ക് ചികിത്സ നിഷേധിച്ചു, രോഗിയുമായി ആംബുലന്‍സ് തിരികെയെത്തി
കാസര്‍കോട്: സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി കര്‍ണാടകയില്‍ പ്രവേശിച്ച കാസര്‍കോട് സ്വദേശിനിയായ സ്ത്രീക്ക് ചികിത്സ നിഷേധിച്ചു.
ആശുപത്രിയില്‍ ഒന്നര മണിക്കൂര്‍ കാത്തിരുന്നിട്ടും ഇവരെ ഡോക്ടര്‍ പരിശോധിച്ചില്ല.നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലേക്ക് പോകാനും രോഗിയെ അനുവദിച്ചില്ല. ഇതോടെ വന്ന ആംബുലന്‍സില്‍ ഇവര്‍ കേരളത്തിലേക്ക് മടങ്ങി.
കര്‍ണാടക മെഡിക്കല്‍ സംഘത്തിന്റെ പരിശോധനക്ക് ശേഷമാണ് മംഗലുരുവിലെ ആശുപത്രിയിലേക്ക് പോയത്.രോഗി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് മാത്രമേ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാന്‍ പ്രവേശനം അനുവദിച്ചിട്ടുള്ളു. മംഗളൂരുവില്‍ മുന്‍പും ചികിത്സയില്‍ കഴിഞ്ഞ ആളായിരുന്നു രോഗി .
കൊവിഡ് ബാധിതനല്ലെന്ന രേഖകള്‍ക്ക് പുറമെ 10 നിബന്ധനകള്‍ പാലിക്കുന്ന രോഗികള്‍ക്ക് മാത്രമാണ് മംഗളൂരുവിലേക്ക് പ്രവേശനം. ഇവര്‍ക്ക് ആവശ്യമുള്ള ചികിത്സ കാസര്‍കോടും കണ്ണൂരിലും ലഭ്യമല്ലെന്ന് മെഡിക്കല്‍ ഓഫിസര്‍ സാക്ഷ്യപ്പെടുത്തണം. കൂടാതെ മംഗളൂരുവില്‍ നേരത്തെ ചികിത്സ നടത്തിയതിന്റെ രേഖകളും ഹാജരാക്കണം എന്നായിരുന്നു അതിര്‍ത്തി കടക്കാനുള്ള നിബന്ധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."