HOME
DETAILS
MAL
രോഗനിര്‍ണയ മെഡിക്കല്‍ ക്യാംപ് നടത്തി
backup
April 01 2017 | 21:04 PM
കോഴിക്കോട്: കുണ്ടുങ്ങല്‍ മാളിയേക്കല്‍ റോഡ് റസിഡന്‍സ് അസോസിയേഷന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്, ഇഖ്റാ ഹോസ്പിറ്റല്‍ സ്നേഹസ്പര്‍ശം എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച ജീവിത ശൈലീ രോഗനിര്‍ണയ സൗജന്യ മെഡിക്കല്‍ ക്യാംപ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു.
കുണ്ടുങ്ങല്‍ നൂറുല്‍ ഹുദാ മദ്റസയില്‍ നടന്ന പരിപാടിയില്‍ കോ-ഓഡിനേറ്റര്‍ ബഷീര്‍, കൗണ്‍സിലര്‍ സി. അബ്ദുറഹ്മാന്, ചെമ്മങ്ങാട് എസ്.ഐ, സീത, എം.പി കോയട്ടി, എം.പി ശംസീര്‍, സി.വി ഹമീദ്, ഐ.പി ഉസ്മാന് കോയ, കെ.പി മൂസക്കോയ, പി.ടി നിസാര്‍, കെ.പി റാഫി സംസാരിച്ചു. കെ.കെ റസാഖ്, സുലു, സമീറ, വി.പി നൗഷാദ്, എ.ടി റാഫി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."