കോഴിക്കോട് താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി നാളെ
കോഴിക്കോട്: താലൂക്ക് തലത്തില്‍ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി-2017ന് നാളെ തുടക്കമാവും. കോഴിക്കോട് ജൂബിലി ഹാളില്‍ രാവിലെ 9 മണിക്ക് ജില്ലാ കലക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് താലൂക്കില്‍ ഇതുവരെ 723 അപേക്ഷകളാണ് ലഭിച്ചത്. ആദ്യമെത്തുന്ന മുറയ്ക്ക് അപേക്ഷകര്‍ക്ക് ടോക്കണ്‍ സംവിധാനത്തിലൂടെ, സമര്‍പ്പിക്കപ്പെട്ട പരാതിയിന്മേല്‍ സ്വീകരിച്ച നടപടി അറിയാം. ജില്ലാ കലക്ടറെ നേരിട്ട് കാണേണ്ടവര്‍ക്ക് അതിനുളള സൗകര്യവും ഏര്‍പ്പെടുത്തും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള സഹായം, ദേശീയ കുടുംബ സഹായ പദ്ധതിയില്‍ നിന്നുളള സഹായം, ദുരന്ത നിവാരണ ഫണ്ടില്‍ നിന്നുളള സഹായം, പട്ടയം, കേള്‍വി സഹായികള്‍ എന്നിവ താലൂക്ക് തലങ്ങളില്‍ വിതരണം ചെയ്യും. സഹായധനം സ്വീകരിക്കാന്‍ അര്‍ഹരായ അപേക്ഷകര്‍ തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ഏപ്രില്‍ നാലിന് വടകര താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി വടകര മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും ഏപ്രില്‍ അഞ്ചിന് കൊയിലാണ്ടി താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി കൊയിലാണ്ടി മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും ഏപ്രില്‍ ആറിന് താമരശ്ശേരി താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടി താമരശ്ശേരി ഗവ.യു.പി.സ്‌കൂള്‍ കാരാടിയിലും നടക്കും. വടകര താലൂക്കില്‍ 409 അപേക്ഷകളും കൊയിലാണ്ടി താലൂക്കില്‍ 791 അപേക്ഷകളും താമരശ്ശേരി താലൂക്കില്‍ 405 അപേക്ഷകളുമാണ് ഇതിനകം ലഭിച്ചത്. ജനസമ്പര്‍ക്ക പരിപാടിക്കായി കൗണ്ടറുകള്‍ സജ്ജീകരിച്ച് വിപുലമായ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു. കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളും സജ്ജമാക്കും. ജില്ലാതല ഉദ്യോഗസ്ഥര്‍ രാവിലെ കൃത്യസമയത്ത് തന്നെ പരിപാടിയില്‍ ഹാജരാകണമെന്ന് കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ എ.ഡി.എം ടി. ജനില്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."