HOME
DETAILS

പൊലിസ് ഇനി ആപ്പിലാക്കും; പറ്റിച്ചാല്‍ കുടുങ്ങും

  
backup
April 09, 2020 | 2:34 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങുന്നവരെ കുടുക്കാന്‍ മൊബൈല്‍ അപ്ലിക്കേഷനുമായി പൊലിസ്. വര്‍ക്കല പൊലിസ് രംഗത്തിറക്കിയ റോഡ് വിജില്‍ എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ സംസ്ഥാനവ്യാപകമായി നടപ്പാക്കാനാണ് ആലോചന. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.
നിരത്തിലിറങ്ങുന്നവരോട് പൊലിസ് മോശമായി പെരുമാറി, അടിയന്തര ആവശ്യക്കാരെ കടത്തിവിട്ടില്ല തുടങ്ങിയ പരാതികള്‍ മൊബൈല്‍ അപ്ലിക്കേഷന്‍ രംഗത്തിറക്കുന്നതോടെ കുറയുമെന്നാണ് ഉന്നതാധികാരികളുടെ പ്രതീക്ഷ.
വാഹനവുമായി എത്തുന്നയാളോട് യാത്രാവിവരം അന്വേഷിച്ച് വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെ രേഖപ്പെടുത്തും.
ഇത് മറ്റിടങ്ങളിലെ പൊലിസുകാര്‍ക്ക് ലഭ്യമാകുമെന്നതിനാല്‍ ഇല്ലാത്ത കാരണം പറഞ്ഞു പറ്റിച്ചു റൂട്ട് മാറി പോകുന്നവര്‍ അപ്പോള്‍ തന്നെ പിടിക്കപ്പെടും. ഒരുദിവസം ഈ വാഹനം എപ്പോഴൊക്കെ നിരത്തിലിറങ്ങി, എങ്ങോട്ടൊക്കെ പോയി തുടങ്ങിയ വിവരങ്ങളും അപ്ലിക്കേഷനില്‍ ലഭ്യമാകും. അനാവശ്യമായി വാഹനം എടുത്ത് പുറത്തിറങ്ങുന്നവര്‍ക്കും പൊലിസിനെ കബളിപ്പിക്കുന്നവര്‍ക്കുമെതിരേ ഉടന്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളുമുണ്ടാകും.
സത്യവാങ്മൂലത്തിനു പുറമേ ഓണ്‍ലൈന്‍ പാസും ലഭ്യമാക്കിയിട്ടും നിരത്തിലെ പറ്റിക്കലിനും പൊലിസിന് എതിരായ പരാതികള്‍ക്കും കുറവില്ലാത്ത സാഹചര്യത്തിലാണ് വര്‍ക്കല പൊലിസ് പരീക്ഷിച്ചു വിജയിച്ച മൊബൈല്‍ അപ്ലിക്കേഷന്‍ സംസ്ഥാന വ്യാപകമാക്കാന്‍ ആലോചിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  3 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  3 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  3 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  3 days ago