എതിര്‍ക്കുന്നവരെ ഇല്ലാതാക്കാനാണ് പുതിയ കാലത്തെ മാധ്യമ പ്രവര്‍ത്തകരുടെ ശ്രമം: മുഖ്യമന്ത്രി
തിരുവനന്തപുരം: എതിര്‍ക്കുന്നവരെ ഇല്ലാതാക്കുക എന്നതാണ് പുതിയ കാലത്തെ മാധ്യമ പ്രവര്‍ത്തകരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്റെ ഒന്നാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സമൂഹം ഇന്ന് പലതരത്തിലുള്ള അപചയങ്ങള്‍ക്കും സാക്ഷിയാകുന്നുണ്ട്. മാധ്യമങ്ങളും അത്തരം അപചയങ്ങളുടെ ഭാഗമായാല്‍ കൂടുതല്‍ ചെളിക്കുണ്ടിലേക്ക് പതിക്കും. മാധ്യമങ്ങള്‍ എങ്ങനെവാര്‍ത്ത കൊടുക്കണമെന്ന് നിശ്ചയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഇന്ന് നടക്കുന്നു.
അതിനുവേണ്ടി സ്വാധീനവും വിലപേശലും നടക്കുന്നു. വലിയ മാധ്യമ ഭീമന്മാരെപ്പോലും സമീപിച്ച് വിലയുറപ്പിക്കുന്നു.
ഇത് പൊതുരംഗത്തിന് അപകടമാണ്. ഇതിന്റെ ഭാഗമായാല്‍ വീഴുന്നത് ചെളിക്കുണ്ടിലേക്കായിരിക്കും. അതുണ്ടാകാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സി.ആര്‍.രാമചന്ദ്രന്‍ നഗറില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ എന്നിവരും പങ്കെടുത്തു. യൂണിയന്‍ സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ എസ്.ആര്‍.ശക്തിധരന്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."