HOME
DETAILS

സത്യവാങ്മൂലം നല്‍കി റേഷന്‍  വാങ്ങുന്നതില്‍ തട്ടിപ്പ് നടത്തിയാല്‍ നടപടി

  
backup
April 09 2020 | 02:04 AM

%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%ae%e0%b5%82%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf-%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8
 
 
 
 
തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്ലാതെ സത്യവാങ്മൂലം നല്‍കി റേഷന്‍ വാങ്ങുന്നതില്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍. 
ഭക്ഷ്യ സെക്രട്ടറിയുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രി ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. 
സത്യവാങ്മൂലം നല്‍കി റേഷന്‍ വാങ്ങുന്നവരുടെ ആധാര്‍ അടക്കമുള്ള വിവരങ്ങള്‍ എക്‌സല്‍ ഷീറ്റില്‍ തയാറാക്കി ഇരട്ടിപ്പുണ്ടെങ്കില്‍ അത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കും. 
സൗജന്യ റേഷന്‍ വിതരണത്തില്‍ റേഷന്‍ കടകളില്‍ അളവിലും തൂക്കത്തിലും തട്ടിപ്പ് നടത്തുന്നതായി ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് വിജിലന്‍സിനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.
റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ആളെണ്ണ ക്രമത്തില്‍ ഒരാള്‍ക്ക് 5 കിലോ, 2 പേര്‍ക്ക് 10 കിലോ, അതില്‍ കൂടുതലുള്ളവര്‍ക്ക് 15 കിലോ വരെയും അരി സൗജന്യ റേഷന്‍ അനുവദിക്കാമെന്നും മന്ത്രി നിര്‍ദേശം നല്‍കി. 
റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ കിറ്റ് വിതരണം ഇപോസ് പ്രകാരമായിരിക്കും നടത്തുക. ഇന്ന് എസ്.ടി വിഭാഗത്തിനും എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്കും 11ന് എ.എ.വൈ ഇതര കാര്‍ഡുകാര്‍ക്കും സൗജന്യ കിറ്റ് വിതരണം നടത്തും. വിതരണത്തിനായുള്ള കിറ്റ് സപ്ലൈകോ ഔട്ട് ലെറ്റുകളില്‍ തയാറാക്കിക്കഴിഞ്ഞെന്നും ഇത് റേഷന്‍ കടകളില്‍ കൃത്യമായ രസീത് നല്‍കി ഏല്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago
No Image

യു.എ.ഇയിലേക്ക് പ്രതിഭാശാലികളെ ആകർഷിക്കാൻ ദീർഘകാല വിസയും പൗരത്വവും

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

Kerala
  •  2 months ago