HOME
DETAILS
MAL
പ്രവാസികളുടെ ദുരിതമകറ്റാന്‍ എംബസികള്‍ തയാറാകണം: കുഞ്ഞാലിക്കുട്ടി
backup
April 09 2020 | 03:04 AM
ന്യൂഡല്‍ഹി/ മലപ്പുറം: കോവിഡ്- 19 പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അവരുടെ ദുരിതമകറ്റാന്‍ ഇന്ത്യന്‍ എംബസികള്‍ സജീവമായി ഇടപെടണമന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
ഭക്ഷണവും പാര്പ്പിടവുമടക്കമുള്ള അടിയന്തര സഹായമുറപ്പാക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് (ഐ.സി.ഡബ്ല്യൂ.എഫ്) ഉപയോഗിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് എം.പിമാര്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു കത്തയച്ചിരുന്നു. തുടര്‍ന്ന് കുഞ്ഞാലിക്കുട്ടിയുമായി ഫോണില്‍ ബന്ധപ്പെട്ട വിദേശകാര്യ മന്ത്രി ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പു നല്കി.
ഗള്‍ഫ് രാജ്യങ്ങളിലെ അവിദഗ്ധ തൊഴിലാളികളായ ഇന്ത്യക്കാരില്‍ ഏറെയും മലയാളികളാണ്. ദൈനംദിന ആവശ്യങ്ങള്‍പോലും നടക്കാതെ ഏറെ ബുദ്ധിമുട്ടുകയാണവര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പ്രവാസികള്‍ക്കു സഹായമുറപ്പാക്കാന്‍ എംബസികള്‍ തയാറാവണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശകാര്യ മന്ത്രിയെ കൂടാതെ റിയാദിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, അബൂദാബിയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന് കുമാര്‍, ദുബായിലെ ഇന്ത്യന്‍ സ്ഥാനപതി പിപുല് എന്നിവര്‍ക്കും കുഞ്ഞാലിക്കുട്ടി ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."