ലണ്ടനില്‍ അഭയാര്‍ഥി വിദ്യാര്‍ഥിക്കു മര്‍ദ്ദനം; അക്രമിച്ചത് സംഘം ചേര്‍ന്ന്
ലണ്ടന്‍: ലണ്ടനില്‍ കുര്‍ദിഷ്- ഇറാനിയന്‍ അഭയാര്‍ഥിയായ 17കാരനു നേരെ അതിക്രമം. അഭയാര്ഥിയായതിന്റെ പേരില്‍ ഒരു പറ്റം ആളുകള്‍ ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. കൂട്ടുകാരോടൊപ്പം ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ചയായിരുന്നുസംഭവം.
എട്ടു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃസ്കാഷികള് പറഞ്ഞു. എവിടെ നിന്നാണെന്ന് ചോദിച്ച അക്രമികള്‍ കുട്ടി അഭയാര്‍ഥിയാണെന്ന് തിരിച്ചറിഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകട നില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. കൂട്ടുകാര്‍ക്കും പരുക്കേറ്റിരുന്നു.
വംശീയ അതിക്രമമാണ് ഉണ്ടായതെന്ന് പൊലിസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ അറസ്റ്റ് നടന്നിട്ടില്ല.
ബ്രക്സിറ്റ് നടപടികള്‍ തുടങ്ങിയ ശേഷം അഭയാര്‍ഥികള്‍ക്കു നേരെയുള്ള അതിക്രമം ഇരട്ടിയായതാണ് കണക്കുകള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."