വരവൂര്‍ പാലയ്ക്കലില്‍ 8 ഏക്കര്‍ സ്ഥലത്ത് വ്യവസായ കേന്ദ്രം വരുന്നു
ചെറുതുരുത്തി : വരവൂര്‍ പഞ്ചായത്തിലെ പാലയ്ക്കലില്‍ വ്യവസായ കേന്ദ്രം വരുന്നു ഇതിന് വേണ്ടി വാങ്ങിയ എട്ട് ഏക്കര്‍ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ധ്രുത ഗതിയില്‍ പുരോഗമിക്കുകയാണ്.
മൂന്ന് കോടി രൂപ ചിലവഴിച്ച് വാങ്ങിയ സ്ഥലത്ത് ഒരു കോടി രൂപ മുടക്കി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. മുന്‍ എം. എല്‍. എ കെ രാധാകൃഷ്ണന് മുന്‍ കൈ എടുത്താണ് വ്യവസായ കേന്ദ്രം ആരംഭിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്.
പരമ്പരാഗത ചെറുകിട വ്യവസായങ്ങളെ പരിപോഷിപ്പിയ്ക്കുകയാണ് ലക്ഷ്യം. ഇതിന് ഗുണപ്രദമാകുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സ്ഥലം അനുവദിച്ച് നല്‍കും. ഇതിനകം തന്നെ 130 അപേക്ഷകള്‍ ലഭിച്ച് കഴിഞ്ഞു.
യു. ആര് പ്രദീപ് എം.എല്‍ എ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.
എത്രയും പെട്ടെന്ന് വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് എം.എല്‍. എ പറഞ്ഞു.
വരവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബാബു പഞ്ചായത്ത് മെമ്പര്‍മാര്‍ , വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും എം. എല്‍. എ യോടൊ പ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."