പാകിസ്താന് മാധ്യമപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ക്കകം മോചിതയായി
ഇസ്ലാമാബാദ്: പാകിസ്താന് സൈന്യത്തിന്റെ വിമര്‍ശകയായ മാധ്യമപ്രവര്‍ത്തക ഗുല്ബുഹാരിയെ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകള്‍ക്കുള്ളില്‍ മോചിപ്പിച്ചു. മുഖം മൂടി ധാരികളായ അജ്ഞാത സംഘം ലാഹോറില്‍വച്ച് ചൊവ്വാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച രാവിലെ ഗുല്ബുഹാരിയെ മോചിതയായെന്ന് കുടുംബം അറിയിച്ചു. സൈന്യത്തിന്റെ അമിതാധികരാത്തിനെ സാമൂഹിക മാധ്യമങ്ങളിലൂടെ ഗുല്ബുഹാരി ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. നവാസ് ശരീഫിന്റെ പാകിസ്താന് മുസ്ലിം ലീഗ്- നാവാസിനെ ഇവര്‍ പിന്തുണക്കാറുണ്ട്. ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനായി പോവുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകയെ ഒരു സംഘമാളുകള്‍ വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയത്. സൈനിക വേഷ ധാരികളാണ് തട്ടിക്കൊണ്ടുപോയതെന്ന് ഗുല്ബുഹാരിയുടെ ഭര്‍ത്താവ് അലി നദീര്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടതോടെ സൈനികര്‍ക്കെതിരേ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകയെ മോചിപ്പിച്ച വിവരം കുടുംബം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."