'ഇത്തരം സന്ദര്‍ഭങ്ങളാണ് സുഹൃത്തുക്കളെ കൂടുതല്‍ അടുപ്പിക്കുക'- ട്രംപിന്റെ നന്ദി പറച്ചിലിന് പിന്നാലെ മോദിയുടെസ്‌നേഹപ്രകടനം
ന്യൂഡല്‍ഹി: മരുന്ന് കയറ്റുമതിക്ക് നന്ദി പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നരേന്ദ്ര മോദിയുടെ മറുപടി. ഇത്തരം സന്ദര്‍ഭങ്ങളാണ് സുഹൃത്തുക്കളെ കൂടുതല്‍ അടുപ്പിക്കുകയെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Fully agree with you President @realDonaldTrump. Times like these bring friends closer. The India-US partnership is stronger than ever.
— Narendra Modi (@narendramodi) April 9, 2020
India shall do everything possible to help humanity's fight against COVID-19.
We shall win this together. https://t.co/0U2xsZNexE
'നിങ്ങളോട് പൂര്‍ണമായി യോജിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളാണ് സുഹൃത്തുക്കളെ കൂടുതല്‍ അടുപ്പിക്കുക. ഇനി ഇന്ത്യ-യു.എസ് ബന്ധം എക്കാലത്തേതിനേക്കാളും ശക്തമാവും. കൊവിഡ്-19നെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യും. ഇത് നാം ഒന്നിച്ചു നേടും'- മോദി ട്വിറ്ററില്‍ കുറിച്ചു.
കൊവിഡ് 19നെ ചെറുക്കാന്‍ സഹായകരമാവുമെന്ന് കരുതുന്ന ഹൈഡ്രോക്ലോറോക്വിനിന്റെ കയറ്റുമതി നിര്‍ത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ ട്രംപ് ഭീഷണി മുഴക്കിയിരുന്നു. മരുന്ന് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു ഭീഷണി. ഇതിന് പിന്നാലെ മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കുകയും ചെയ്തു. മാര്‍ച്ച് 25 നാണ് കൊവിഡ്-19 നെ ചെറുത്തു നില്‍ക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് നിര്‍ദ്ദേശിച്ച മരുന്നായ ഹൈഡ്രോക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തി വെച്ചത്. അനുമതി നല്‍കിയതോടെ നന്ദിപ്രകടനവുമായി ട്രംപ് രംഗത്തെത്തി. മോദി മഹാനാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഗുജറാത്തിലെ രണ്ട് കമ്പനികള്‍ ആണ് യു.എസിലേക്ക് കയറ്റുമതി ചെയ്യാനുള്ള മരുന്നുകള്‍ നിര്‍മിക്കുന്നത്. ഒരു കോടി മരുന്ന് ഇന്ത്യയില്‍ നിലനിര്‍ത്തിയ ശേഷമായിരിക്കും യു.എസിനുള്ളവ കയറ്റുമതി ചെയ്യുകയെന്നും ഗുജറാത്തിലെ മൂന്ന് കമ്പനികളാണ് മരുന്ന് നിര്‍മാണം നടത്തുകയെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."