HOME
DETAILS

സ്‌നേഹത്തിന്റെ ആഴം ഊട്ടിയുറപ്പിക്കുന്ന ഇഫ്താറുകള്‍

  
backup
June 07 2018 | 01:06 AM

more-relationship-iftar-spm-ramadan-special

ദാനത്തിന്റെ മഹത്വം വ്യക്തമാക്കിക്കൊണ്ടാണ് ഓരോ റമദാന്‍ കാലവും കടന്നുപോകുന്നത്. താന്‍ കഴിക്കുന്ന ആഹാരത്തിന്റെ ഒരുവിഹിതം വിശന്നിരിക്കുന്ന മറ്റൊരുവനുകൂടി കൊടുക്കുകയെന്ന മഹത്തായ ആശയം പകരുന്നതിലൂടെ മാനവികതയും സാഹോദര്യമൂല്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് റമദാന്‍ പകര്‍ന്നു നല്‍കുന്നത്.
എന്നെ സംബന്ധിച്ച് ഓരോ നോമ്പുകാലവും പ്രിയപ്പെട്ടതാണ്. ഇസ്്‌ലാമിക സഹോദരന്‍മാരുമായുള്ള സ്‌നേഹത്തിന്റെ ആഴം ഊട്ടി ഉറപ്പിക്കാനും അവരോടൊപ്പം ഭക്ഷണം കഴിക്കാനും കഴിയുന്നത് മികച്ച അനുഭവമാണ്. ഏറ്റവും കൂടുതല്‍ സ്‌നേഹിക്കാന്‍ കൊള്ളാവുന്നവരും അങ്ങോട്ട് സ്‌നേഹിച്ചാല്‍ ഇരട്ടി സ്‌നേഹം തിരിച്ചു നല്‍കുന്നവരുമാണ് മുസ്്‌ലിംകള്‍. മലബാറുകാരുടെ ആതിഥ്യവും അവരുടെ വിഭവങ്ങളും മറ്റ് പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തവും ഹൃദ്യവുമാണ്.

കോഴിക്കോട്ടുകാരുടെ കൈപ്പുണ്യത്തില്‍ വിരിഞ്ഞ ഇഫ്താറുകള്‍ മറ്റൊരു അനുഭൂതിയാണ്. എല്ലാവിഭാഗങ്ങളും ഇന്ന് ഇഫ്താര്‍ വിരുന്നുകള്‍ നടത്തുന്നുണ്ട്. മറ്റൊരു സമുദായവും ചെയ്യാത്ത മഹത്തായ ഒരു ചടങ്ങാണ് ഇഫ്താറിലൂടെ ഇസ്്‌ലാം സമുദായം സാധ്യമാക്കുന്നത്. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ഇഫ്താര്‍ പാര്‍ട്ടികള്‍ വലിയൊരു അനുഭവമാണ്. മതസൗഹാര്‍ദം നിലനിര്‍ത്താന്‍ ഇഫ്താര്‍ പാര്‍ട്ടികള്‍ തീര്‍ച്ചയായും സഹായിക്കുന്നു. നോമ്പ് എന്നു പറയുന്നത് എല്ലാവര്‍ക്കും അനുകരിക്കാന്‍ പറ്റുന്ന ഒരു കാര്യമാണ്. മാതൃകയാക്കാന്‍ പറ്റുന്ന ഒത്തിരി ഘടകങ്ങള്‍ അതിനകത്തുണ്ട്. ഒരുപാട് ഗുണങ്ങള്‍ ഒത്തുചേര്‍ന്ന ആചാരമാണത്. വിശ്വാസം എന്നതിലുപരി ആരോഗ്യപരമായ കാര്യങ്ങളും റമദാന്‍ വ്രതം വിശ്വാസിക്ക് നല്‍കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് ദാനം കൊടുക്കുന്നതില്‍പരം പുണ്യം മറ്റൊന്നുമില്ല. അതുകൊണ്ട് ഇനിയുള്ള കാലഘട്ടത്തിലെങ്കിലും എല്ലാ സമുദായത്തിലേയും നന്മകള്‍ കാത്തുസൂക്ഷിക്കാന്‍ ഇതുപോലുള്ള നല്ല ആചാരങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. എന്റെ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന റമദാന് ഏറെ പ്രത്യേകതയുണ്ട്. വിശാലമായ കാഴ്ചപ്പാടുള്ള, വിശാലഹൃദയമുള്ളവര്‍ക്ക് ഒന്നിച്ചുകൂടാനുള്ള അവസരമാണ് അത് സമ്മാനിക്കുന്നത്. ഇഫ്താര്‍ സംഗമങ്ങളില്‍ ക്ഷണമുണ്ടെങ്കില്‍ ഞാന്‍ നോമ്പെടുത്തിട്ടാണ് അവിടേക്ക് പോകാറുള്ളത്.


എല്ലാ വര്‍ഷവും മാനവ സൗഹൃദത്തിന്റെ ഉത്തമ ഉദാഹരണമായി ഞങ്ങള്‍ വ്യാപാരികള്‍ ഇഫ്താര്‍ സംഗമങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ നിപാ ഭീതിയില്‍ ഇത്തവണ അത് മാറ്റി വച്ചിരിക്കുകയാണ്. നിപാ വൈറസ് വരാന്‍ പോകുന്ന വിപത്തിന്റെ സൂചനയാണ്. ശുചിത്വം പാലിക്കണമെന്ന ദൈവത്തിന്റെ മുന്നറിയിപ്പുകൂടിയാണിത്. മലേഷ്യയിലെ ക്വലാലംപൂര്‍ സന്ദര്‍ശനത്തിനിടയില്‍ അവിടെയുള്ള മസ്ജിദില്‍ ഞാനും കുടുംബാംഗങ്ങളും പൊയിരുന്നു. നല്ലൊരു അനുഭവമായിരുന്നു അത്. കൂടാതെ ദുബൈയ് ഷെയ്ഖ് സായിദ് പള്ളിയും സന്ദര്‍ശിച്ചിട്ടുണ്ട്.
റമദാന്റെ ആഘോഷങ്ങള്‍ നടക്കുന്ന ഈ അവസരത്തില്‍ മുസ്്‌ലിംകള്‍ ഉള്‍പ്പടെ നോമ്പുനോല്‍ക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. ഓരോ റമദാന്‍ ദിനവും മഹത്തരമാണെന്ന് ഉള്ളില്‍ത്തട്ടി തന്നെ ഞാന്‍ പറയട്ടെ. ദൈവത്തിന്റെ അനുഗ്രഹം കൂടുതല്‍ കിട്ടാന്‍ വേണ്ടി നോമ്പെടുക്കുന്നു എന്ന കാഴ്ചപ്പാടിനപ്പുറം ദാനധര്‍മത്തിന്റെയും മനുഷ്യത്വത്തിന്റെയും സാഹോദര്യബോധത്തിന്റെയും ആരോഗ്യശ്രദ്ധയുടെയുമൊക്കെ നിരവധി പാഠങ്ങള്‍ റമദാന്‍ പകര്‍ന്നു നല്‍കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago
No Image

നിപ പരിശോധന ഫലം; 20 പേര്‍കൂടി നെഗറ്റീവ്, പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ ആറ് മുതൽ

uae
  •  3 months ago