സ്മൃതി ഇറാനിയുടെ കാര്‍ പിന്തുടര്‍ന്ന സംഭവം: വിദ്യാര്‍ഥികള്‍ മാപ്പു പറഞ്ഞു
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കാറിനെ പിന്തുടര്‍ന്ന സഭവത്തില്‍ മാപ്പു പറഞ്ഞ് അറസ്റ്റിലായ വിദ്യാര്‍ഥികള്‍. കാറില്‍ മന്ത്രിയുണ്ടായിരുന്നത് അറിയില്ലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
സുഹൃത്തിന്റെ ജന്മദിന പാര്‍ട്ടി കഴിഞ്ഞ് വരികയായിരുന്നു ഇവര്‍. കാറിലിരുന്ന് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ഉണ്ടാക്കുകയായിരുന്നുവെന്നും ഉച്ചത്തില്‍ പാട്ടു വെച്ചിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പൊലിസിനോട് പറഞ്ഞു. തങ്ങള്‍ക്കെതിരെ എടുത്ത നടപടി ശരിയാണെന്ന് കുറ്റസമ്മതം നടത്തിയ വിദ്യാര്‍ഥികള്‍ ഇനിയൊരിക്കലും തെറ്റാവര്‍ത്തിക്കില്ലെന്ന് ഉറപ്പു നല്കി.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം. തന്റെ കാറിനെ ചിലര്‍ പിന്തുടരുന്നുണ്ടെന്ന് സ്മൃതി ഇറാനി പൊലിസ് സ്റ്റേഷനിലേക്ക് ഫോണില്‍ വിളിച്ച് പരാതി നല്‍കുകയായിരുന്നു. ചാണക്യപുര പൊലിസ് സ്റ്റേഷനിലാണ് മന്ത്രി വിളിച്ച് പരാതി നല്‍കിയത്. ഉടന്‍ തന്നെ പൊലിസ് വേണ്ട നടപടികള്‍ സ്വീകരിക്കുകയും പിന്തുടര്‍ന്നവരെ പിടികൂടുകയും ചെയ്തു.
പിടികൂടിയ നാലു പേരും ഡല്‍ഹി സര്‍വകലാശാലയിലെ മോത്തിലാല്‍ നെഹ്റു കോളജിലെ രണ്ടാം വര്‍ഷ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. പിടികൂടിയ വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായി പൊലിസ് അറിയിച്ചു.
സുഹൃത്തിന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് പോയി വരുകയായിരുന്നു വിദ്യാര്‍ഥികളെന്ന് പൊലിസ് അറിയിച്ചു. തമാശക്കായിട്ടാണ് വിദ്യാര്‍ഥികള്‍ ഇത് ചെയ്തതെന്നും പൊലിസ് പറഞ്ഞു. എങ്കിലും നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."