ഖത്തറിന്റെ കാരുണ്യം: രണ്ടു താത്കാലിക ആശുപത്രികളുമായി സൈനിക വിമാനം ഇറ്റലിയില്‍
ദോഹ: കൊറോണ പടര്‍ന്നുപിടിച്ച ഇറ്റലിയിലേക്ക് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്‍ദേശത്തില്‍ ഖത്തറിന്റെ കാരുണ്യം. രണ്ട് ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ സജ്ജീകരിക്കാനുള്ള സാധനസാമഗ്രികള്‍ ഖത്തര്‍ അമീരി ഫോഴ്സിന്റെ സൈനിക വിമാനത്തില്‍ ഇറ്റലിയില്‍ എത്തിച്ചു.
റോമിന് സമീപത്തുള്ള പാട്രീഷ്യ ഡി മാരെ സൈനിക എയര്‍പോര്‍ട്ടിലാണ് ആശുപത്രികളും വഹിച്ചുള്ള രണ്ട് വിമാനങ്ങള്‍ ഇറങ്ങിയത്. 5,200 ചതുരശ്ര മീറ്റര്‍, 4,000 ചതുരശ്ര മറ്റര്‍ വിസ്താരത്തിലുള്ള രണ്ട് ആശുപത്രികളിലായി 1000 ബെഡ്ഡുകളാണ് സജ്ജീകരിക്കുക. കൊറോണ വൈറസ് ബാധിതരെ ചികില്‍സിക്കാനുള്ള ആധുനിക ഉപകരണങ്ങളും ഈ ആശുപത്രിയികളില്‍ ഉണ്ടാവും.
ഖത്തറിന്റെ സഹായവുമായെത്തിയ മിലിറ്ററി ടെക്നിക്കല്‍ ടീമിനെ ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ലുയിഗ് ഡി മായോ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇറ്റലിയിലെ ഖത്തറിന്റെ അംബാസഡര്‍ അബ്ദുല്‍ അസീസ് ബിന്‍ അഹ്മദ് അല്‍ മാലികി അല്‍ ജെഹ്നി, ഖത്തര്‍ മിലിറ്ററി അറ്റാഷെ ജറല്‍ ഹിലാല്‍ ബിന്‍ അലി അല്‍ മുഹന്നദി തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഖത്തറിന് ഇറ്റലിയോടുള്ള ആത്മബന്ധത്തിന്റെ പ്രതിഫലനമാണ് ഈ പ്രയാസഘട്ടത്തിലുള്ള സഹായമെന്നും മഹാമാരിയെ നമ്മള്‍ ഒരുമിച്ചുനേരിടുമെന്നും ഖത്തര്‍ അംബാസഡര്‍ പറഞ്ഞു. ഇറ്റലിക്ക് ഖത്തര്‍ ഇനിയും വൈദ്യസഹായമെത്തിക്കും. രണ്ട് വിമാനങ്ങള്‍ കൂടി ഇന്ന് ഇറ്റലിയില്‍ എത്തും. വൈദ്യോപകരണങ്ങളുമായി അഞ്ചാമത്തെ വിമാനം നാളെ എത്തുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതിസന്ധി ഘട്ടത്തില്‍ ഖത്തര്‍ നീട്ടിയ കരുണയുടെ കരങ്ങള്‍ക്ക് ഇറ്റാലിയന്‍ അധികൃതര്‍ ഹൃദയത്തില്‍തൊട്ട് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."