HOME
DETAILS
MAL
മൂന്നാര്‍ പ്രശ്നം: പഠിച്ച ശേഷം ആവശ്യമെങ്കില്‍ ഇടപെടാമെന്ന് രാജ്നാഥ് സിങ്
backup
April 02 2017 | 10:04 AM
ന്യൂഡല്‍ഹി: മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പഠിച്ചശേഷം ആവശ്യമെങ്കില്‍ ഇടപെടാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. മൂന്നാര്‍ കയ്യേറ്റം സംബന്ധിച്ച് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ നല്കിയ നിവേദനം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആലുവ പാലസിൽ ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം മൂന്നാറില്‍ ഉത്തരാഖണ്ഡിലേതു പോലെ വന്‍ മതിലിടിച്ചിലിന് സാധ്യതയുണ്ടെന്നും കേന്ദ്രം ഉടന്‍തന്നെ ഇടപെടണമെന്നും നിവേദനത്തില്‍ പറയുന്നു. കഴിഞ്ഞദിവസം കുമ്മനത്തിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് നിവേദനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."