കൊല്ലത്ത് മുരളീധരന് അനുകൂലികള്‍ യോഗം ചേര്‍ന്നു: ചെന്നിത്തലക്കെതിരേ വിമര്‍ശനം
കൊല്ലം: കെ. മുരളീധരനെതിരേ പഴയ തിരുത്തല്‍വാദി വിഭാഗം ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ പ്രതിരോധിക്കാനായി കരുണാകര വിഭാഗത്തിന്റെ ശക്തികേന്ദ്രമായ കൊല്ലത്തു മുരളീധരന് അനുകൂലികളുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നു. മുരളീധരന് പറഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണെന്നും കരുണാകരനെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയവര്‍ ഇപ്പോള്‍ മുരളീധരനെതിരേ തിരിഞ്ഞിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി.
മുരളീധരന്റെ ജനപിന്തുണയില്‍ അരിശം മൂത്ത ഒരു ഗ്രൂപ്പ് നേതാവ് ഗൂഢാലോചന നടത്തിയതിനെ തുടര്‍ന്നാണ് കെ.പി.സി.സിയുടെ രïു സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നത്. സ്വന്തം ബൂത്തില്‍പോലും ഭൂരിപക്ഷം നേടാത്ത നേതാക്കള്‍ മുരളീധരനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ശ്രമിക്കാതെ ബൂത്തുകളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ഗ്രൂപ്പ് നേതാവ് നല്കുന്ന എല്ലിന്കഷണത്തിനുവേïി രംഗത്തുവന്ന് മുരളീധരനെ കുറ്റംപറയാനിറങ്ങിയവരുടെ ചരിത്രം പറയാന്‍ തുടങ്ങിയാല്‍ ഗ്രൂപ്പ് നേതാവിനും തലയില്‍ മുïിട്ട് നടക്കേï അവസ്ഥവരുമെന്നും ഓര്‍ക്കണം. ഇനിയും മുരളീധരനെതിരേ കുരയ്ക്കാതെ പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നോക്കണമെന്നും യോഗം മുന്നറിയിപ്പു നല്കി. യോഗത്തില്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു, ഐ.എന്‍.ടി.യു.സി നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."