യുവാക്കളുടെ കൂട്ടായ്മയില്‍ കുടിവെള്ളമൊരുങ്ങി
എടച്ചേരി: ഒരുകൂട്ടം യുവാക്കളുടെ അര്‍പ്പണമനോഭാവവും സാമൂഹ്യ പ്രതിബദ്ധതയും ഒരു പ്രദേശത്തിന്റെ ദാഹമകറ്റി. വര്‍ഷങ്ങളായി കുടിവെള്ളം കിട്ടാക്കനിയായി ദുരിതമനുഭവിക്കുന്ന എടച്ചേരി ഗ്രാമപഞ്ചായത്തിലെ മുല്ലപ്പള്ളി ലക്ഷംവീട് കോളനി നിവാസികള്‍ക്കാണ് പരിസ്ഥിതിദിനത്തില്‍ കുടിവെള്ളം ലഭ്യമായത്. എരോത്ത് ഷൗക്കത്തിന്റെ നേതൃത്വത്തില്‍ നാദാപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരാണ് കോളനി നിവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിച്ചത്. എടച്ചേരി ഗ്രാമപഞ്ചായത്ത് ജലനിധി ഏര്‍പ്പെടുത്തിയ കിണറില്‍ പുഴുക്കളെ കണ്ടെത്തിയതും ഇത് കാരണം നിരവധി കുടുംബങ്ങള്‍ കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്നതും സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോളനിവാസികളായ അനവധി കുടുംബങ്ങള്‍ക്ക് വെള്ളമെടുക്കാന്‍ ഒരു കിണര്‍ മാത്രമായിരുന്നു ആശ്രയം. വേനല്‍ക്കാലമായാല്‍ വെള്ളമില്ലാതാകുന്ന കിണറ്റിനടിയില്‍ പാറ പൊട്ടിച്ചുനീക്കിയാല്‍ ജലം ലഭ്യമാകുമെന്ന തിരിച്ചറിഞ്ഞ പ്രവര്‍ത്തകര്‍ ഇവരുടെ ചെലവില്‍തന്നെ പാറപൊട്ടിക്കല്‍ ജോലി ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇതിന്റെ ജോലി പൂര്‍ത്തിയായത്.
കോളനിവാസികളായ ഏതാനും സ്ത്രീകള്‍ കിണറ്റില്‍നിന്ന് വെള്ളം കോരിയെടുത്ത് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. സജിത, ഗംഗാധരന്‍, ഡോ. ഹമീദ് സംസാരിച്ചു. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകന്‍ അഷ്‌റഫ് വി.പി വട്ടോളി, ജനകീയ കൂട്ടായ്മ മുന്‍നിര പ്രവര്‍ത്തകര്‍ ഡോ. അബ്ദുല്‍ ഹമീദ്, ലത്തീഫ് പാലോടന്‍, ആര്‍.കെ ഹമീദ്, മുഹമ്മദ് അകരൂല്‍, സലീം അകരൂല്‍, കെ.കെ.സി സഫ്‌വാന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."