കുവൈത്തില്‍ കൊറോണ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 479 ആയി
കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുതായി 55 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 37 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് ഒരു മരണമടക്കം കൊവിഡ്-19 ബാധിതരുടെ എണ്ണം 910 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യക്കാര്‍ക്ക് പുറമെ ആറു കുവൈത്ത് പൗരന്മാര്‍, രണ്ടു പാകിസ്താനികള്‍, ആറു ബംഗ്ലാദേശികള്‍, ഒരു ഈജിപ്തുകാരന്‍, ഒരു ഇറാനി, ഒരു സിറിയന്‍, ഒരു നേപ്പാള്‍ പൗരന്‍ എന്നിവര്‍ക്കാണ് വ്യാഴാഴ്ച കൊവിഡ്-19 സ്ഥിരീകരിച്ചത്.
ഇവരില്‍ 51 പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെ ആണ് രോഗം പകര്‍ന്നത്. നാലു പേര്‍ക്ക് ഏതുവഴിയാണ് വൈറസ് പകര്‍ന്നതെന്ന് വ്യക്തമല്ല.
രോഗ ബാധിതരില്‍ 22 പേർ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി (കുന) റിപ്പോര്‍ട്ട് ചെയ്തു. വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരോട് കര്‍ശനമായി വീടുകളില്‍ തന്നെ തുടരണമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അഭ്യർത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."