റബ്ബാനിയ്യ 35ാം വാര്‍ഷിക സമ്മേളനവും മജ്‌ലിസുന്നൂറും സമാപിച്ചു
മണ്ണാര്‍ക്കാട്: ഏഴുപതിറ്റാണ്ട് കാലത്തെ നിറവില്‍ നില്‍ക്കുന്ന തെങ്കര മണലടി മഹല്ലില്‍ റബ്ബാനിയ ദര്‍സിന്റെ 35ാമത് വാര്‍ഷിക സമ്മേളനവും മജ്‌ലിസുന്നൂറും മണലടി എ.പി ഉസ്താദ് നഗറില്‍ സമാപിച്ചു. രാവിലെ പതാക ഉയര്‍ത്തിയതോടെയാണ് ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന വിവിധ പരിപാടികള്‍ക്ക് തുടക്കമായത്. 10 മണിക്ക് നടന്ന പഠന ക്യാംപ് ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു.
മഹല്ല് പ്രസിഡന്റ് കെ.പി ബാപ്പുട്ടി ഹാജി അധ്യക്ഷനയി. യുവതയുടെ മഹിമ എന്ന വിഷയത്തില്‍ ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ ക്ലാസെടുത്തു. രണ്ടാമത് പഠന സെഷന്‍ പാണക്കാട് മുദരിസ് കെ.പി.എം അഷറഫ് ഫൈസി ഉദ്ഘാടനം ചെയ്തു. പഴേരി ഷരീഫ് ഹാജി അധ്യക്ഷനായി. മാതൃകാ മഹല്ല് എന്നതില്‍ മുഹമ്മദ്കുട്ടി ഫൈസി ആനമങ്ങാട് വിഷയാവതരണം നടത്തി. ഉച്ചക്ക് രണ്ട് മണിക്ക് ദര്‍സ് ഫെസ്റ്റും അല്‍ഫലാഹ് സംഗമവും നടത്തി. വൈകിട്ട് നടന്ന സ്വീകരണ സെഷന്‍ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹബീബ് ഫൈസി കോട്ടോപ്പാടം അധ്യക്ഷനായി. സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, കെ.പി.എം ഫൈസി, വി.കെ മുഹമ്മദ്കുട്ടി ഫൈസി, ഹിഫ്‌ളു തങ്ങള്‍. ഷമീര്‍ ഫൈസി, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, അബ്ദുല്ല ദാരിമി, ബഷീര്‍ തെക്കന്‍, നിസാമുദ്ദീന്‍ ഫൈസി, ശമീര്‍ ഫൈസി കോട്ടോപ്പാടം, റഹീം ഫൈസി, ഫക്രുദ്ദീന്‍, ടി.ടി ഉസ്മാന്‍ ഫൈസി, അബ്ദുല്ല ഫൈസി, ഹുസൈന്‍ ദാരിമി, മൊയ്തീന്‍ ഫൈസി, ഷമീര്‍ ഫൈസി പുത്തനങ്ങാടി സംബന്ധിച്ചു.
വൈകീട്ട് നടന്ന പൊതു സമ്മേളനം പാണക്കാട് ഹാരിസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അല്‍ ഹാജ് കെ.പി.എം അലി ഫൈസി അധ്യക്ഷനായി. സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രസംഗിച്ചു. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ സപ്ലിമെന്റ് പ്രകാശനം ചെയ്തു. ഹാജി.കെ.മമ്മദ് ഫൈസി ആഷിദ്ധാഅ് പ്രകാശനം ചെയ്തു. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ നെല്ലായ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മഹല്ല് സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍ സ്വാഗതവും, ടി.ടി ഹംസ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു. പി. കുഞ്ഞാണി മുസ്‌ലിയാര്‍, മൊയ്തീന്‍കുട്ടി ഫൈസി, അസ്ഗറലി ഫൈസി, മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ഖാസിമി, സി.പി ബാപ്പു മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ടി.എച്ച് ദാരിമി, സി.കെ അബ്ദുല്‍ ദാരിമി മുസ്‌ലിയാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."