തമാശയായി കാണണ്ട! സ്‌റ്റേ അറ്റ് ഹോം ലംഘിക്കുന്നവരെ നാടുകടത്തും, പത്രത്തില്‍ ഒന്നാം പേജില്‍ ചിത്രവും പ്രസിദ്ധീകരിക്കും- കര്‍ശന നടപടിയുമായി യു.എ.ഇ
ദുബായ്: കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം ശക്തമാക്കി യു.എ.ഇ. സ്‌റ്റേ അറ്റ് ഹോം ലംഘിച്ച് അനാവശ്യമായി പുറത്ത് പോകുന്നവര്‍ക്കെതിരെ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടി ഉണ്ടാകാമെന്നാണ് ഔദ്യോഗിക വിശദീകരണം. മൂവ്‌മെന്റ് പെര്‍മിറ്റില്ലാതെ താമസ സ്ഥലത്ത് നിന്നും പുറത്ത് പോകുന്നവര്‍ക്കെതിരെയാണ് ഇത്തരം നടപടി സ്വീകരിക്കുകയെന്ന് ദുബായ് സൈബര്‍ ക്രൈം മേധാവി കേണല്‍ സഈദ് അല്‍ ഹിജ്‌രി പറഞ്ഞു.
കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ പിഴയിടണമെന്നും കുറ്റം ആവര്‍ത്തിക്കുന്നവരെ തടവിലുടകയോ നാടുകടത്തുകയോ ചെയ്യണമെന്ന് യു.എ.ഇ അറ്റോണി ജനറല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വളരെ ഗൗരവമായ കുറ്റം തന്നെയാണ് ഈ ലംഘനം. അതുകൊണ്ടു തന്നെ നിയമം ലംഘിക്കുന്നവരുടെ ഫോട്ടോ ഉള്‍പ്പെടെ പത്രങ്ങളുടെ ആദ്യ പേജില്‍ തന്നെ കൊടുക്കണമെന്നാണ് മാധ്യമങ്ങള്‍ക്കുള്ള നിര്‍ദേശം.
ഇതൊരു തമാശയായി കാണരുതെന്നും ജോലിയും പദവിയുള്‍പ്പെടെയുള്ളവ നഷ്ടപ്പെടാനുള്ള കാരണമായേക്കുമെന്നും കേണല്‍ താക്കീത് നല്‍കിയതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."